പ്രതീകാത്മക ചിത്രം 
Kerala

ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി, ഭാര്യയും കാമുകനുമുൾപ്പടെ അഞ്ചു പേർ അറസ്റ്റിൽ

മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പൊലീസിനു മൊഴി നൽകിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്; കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. ഭാര്യയും കൂട്ടാളികളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കിയതെന്ന് പൊലീസ്. കാസർകോട് കുന്താപുരം അമ്പാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജിനെയാണ്(36) വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ഉൾപ്പടെ 5 പേരെ അറസ്റ്റ് ചെയ്തു. 

മദ്യത്തിന് അടിമ, നാ​ഗരാജിന് വിഷാദമെന്ന് മമത 

ഭാര്യ മമത, മമതയുടെ സുഹൃത്തുക്കളായ ദിനകർ, കുമാർ, പ്രായപൂർത്തികാത്ത 2 കുട്ടികൾ എന്നിവരെ അറസ്റ്റ് ചെയ്തത്. ശിവമൊഗ്ഗ സ്വദേശിയായ നാഗരാജ് 10 വർഷം മുൻപാണ് മമതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഇവർക്ക് മൂന്നു മക്കളുണ്ട്.  മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പൊലീസിനു മൊഴി നൽകിയിരുന്നത്.

ഭാര്യയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തി

എന്നാൽ നാ​ഗരാജിന്റെ ശരീരത്തിൽ കണ്ട പാടുകൾ സംശയത്തിന് കാരണമായി. നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പൊലീസിൽ പരാതി നൽകി. ഒരാഴ്ച മുൻപ് നാഗരാജ് തന്നെ ഫോണിൽ വിളിച്ച് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നെന്നും നാഗരത്ന പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നു മമതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാഗരാജിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നു വ്യക്തമായത്. മമതയുടെ കാമുകനും കൂട്ടാളികളും ചേർന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി