ശ്രീറാം വെങ്കിട്ട രാമന്‍ ഫയല്‍
Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി. വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് മാറ്റി നിയമിച്ചത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാര്‍ഷിക ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി. മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.

വ്യവസായ വകുപ്പ് ഡയറക്ടറായി സ്‌നേഹില്‍കുമാറിനെ നിയമിച്ചു. കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ തുടരും. അരുണ്‍ കെ വിജയന്‍ ആണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി സിഇഒ ചുമതല കൂടി എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയ്ക്ക് നല്‍കി.

തിരുവനന്തപുരം കലക്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം കലക്ടര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷിനെ കാസര്‍കോട് കലക്ടറായി നിയമിച്ചു. വി ചെല്‍സാസിനിയെ വയനാട് കലക്ടറായും നിയമിച്ചു. ശ്രീധന്യയ്ക്ക് പകരം, അനു എസ് നായരെ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചു.

തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന് കില ഡയറക്ടര്‍ ജനറലിന്‍റെ അധിക ചുമതല കൂടി നല്‍കി. ഡോ. കെ ഹരികുമാര്‍ ആണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പുതിയ ഡയറക്ടര്‍. സബിന്‍ സമീദ് ആണ് പിആര്‍ഡി ഡയറക്ടര്‍. വി ജയകൃഷ്ണനെ സ്മാര്‍ട്ട് സിറ്റി സിഇഒ ആയി നിയമിച്ചു. വയോജനക്ഷേമ വകുപ്പിന്റെ ഡയറക്ടര്‍ ആയി അരുണ്‍ എസ് നായരെ നിയമിച്ചു. രേണു രാജിന് നാഷനൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിങ് ഡയറക്ടർ എന്നീ തസ്തികകൾ നൽകി.

ബിനു ഫ്രാന്‍സിസാണ് പട്ടിക വര്‍ഗ വികസന ഡയറക്ടര്‍. ഡി ധര്‍മ്മലശ്രീയ്ക്ക് ശുചിത്വമിഷന്‍ ഡയറക്ടറിന്റെ അധിക ചുമതല നല്‍കി. കെടിഡിസി എംഡിയായി സുമിത് കുമാര്‍ താക്കൂറിനെ നിയമിച്ചു. കായിക- യുവജന വകുപ്പ് ഡയറക്ടറായി അഖില്‍ വി മേനോന്‍, ഫിഷറീസ് ഡയറക്ടറായി മിസാല്‍ സാഗര്‍ ഭരത്, മൈനിങ് ആന്റ് ജിയോളജി ഡയറക്ടറായി ഡോ. മിഥുന്‍ പ്രേം രാജ് എന്നിവരെയും നിയമിച്ചു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് നിലവിലെ ചുമതലകൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ കമ്മിഷണറുടെ ചുമതലകൂടി നൽകി.

IAS reshuffle: Sriram Venkitaraman transferred from the Agriculture Department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ 'പുതുയുഗം': പിണറായി

'ചായ കുടിക്കാന്‍ പോയതല്ലല്ലോ'; പിണറായിയെയും റിയാസിനെയും പരിഹസിച്ച് അലൻ ഷുഹൈബ്

സെക്കന്തരാബാദ് സൈനിക കേന്ദ്രത്തിലെ കവര്‍ച്ച: മുന്‍ ഹവില്‍ദാര്‍ പിടിയില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കും, പേഴ്‌സണല്‍ സ്റ്റാഫില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ശീതകാലം ഇന്ത്യയോട് വിടപറയുമോ? വരാനിരിക്കുന്നത് 'ഗോഡ്സില്ല എല്‍ നിനോ'; ചൂടിന് തീവ്രതയേറുമെന്ന് മുന്നറിയിപ്പ്