യു എം ഹനീഫ മുസ്ലിയാർ 
Kerala

ആലപ്പുഴയില്‍ നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

വ്യാഴാഴ്ച വൈകുന്നേരം ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്രിബ് നിസ്കാരത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: നിസ്കാരത്തിനിടയിൽ ഇമാം കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്രിബ് നിസ്കാരത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് സംഭവം.  ഹരിപ്പാട് താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ(55) ആണ് മരിച്ചത്.  

കുഴഞ്ഞുവീണ ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമ കാർത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. താജുൽ ഉലമ എഡ്യൂക്കേഷൻ ട്രസ്റ്റ് ഖുർആൻ കോളേജ് പ്രസിഡന്റ്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT