സ്വാതന്ത്ര്യദിനം: പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ പ്രതീകാത്മക ചിത്രം
Kerala

സ്വാതന്ത്ര്യദിനം: പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ

സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണിത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വെ. സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണിത്. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചു.

ആഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെത്തും. ആഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിന്‍ സര്‍വീസുണ്ടാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

14 സ്ലീപ്പര്‍കോച്ചുകളും, 3 ജനറല്‍ കംപാര്‍ട്ടുമെന്റുകളുമാണ് അനുവദിച്ചത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തില്‍ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാര്‍ക്ക് സര്‍വീസ് സഹായകമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT