helen of sparta  
Kerala

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം, ഭീഷണി; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

ജാമ്യത്തിൽ വിട്ടയച്ചു, ഫോൺ പൊലീസ് പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട (എസ്ആർ ധന്യ) അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ധന്യയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

influencer helen of sparta arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

'സൗഹൃദങ്ങള്‍ക്ക് വേണ്ടി അവിഹിതമായി ചെയ്യുന്നത് കണ്ടാല്‍ ഒരു ദയയും കാണിക്കരുത്, പൊളിച്ചടുക്കണം'

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ട്

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ വെളിച്ചത്തില്‍