വട്ടിയൂർക്കാവ് അജിത് കുമാർ, ​mens association president 
Kerala

ലൈംഗികച്ചുവയോടെ സംസാരം, സ്ത്രീകളെ അധിക്ഷേപിച്ചു; മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

റീസർജ്- ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെയുമാണ് അധിക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച റീസർജ്- ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയുമാണ് ഇയാൾ അധിക്ഷേപിച്ചത്. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

റീസർജ്- ഫ്രീഡം അറ്റ് മിഡ്നൈറ്റ് പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത് ലൈംഗികച്ചുവയോടെ സംസാരിക്കുകയായിരുന്നു. ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആണ് അധിക്ഷേപം.

പിന്നാലെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറാണ് അജിത്തിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.

insulting women ​mens association president arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിര്‍ണായക ചുവടുവെയ്പിലേക്ക്; വിഴിഞ്ഞം എക്‌സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും

നിര്‍ണായക ചുവടുവെയ്പിലേക്ക് വിഴിഞ്ഞം, ഗാസയില്‍ നിലപാട് കടുപ്പിച്ച് ഇസ്രയേല്‍, ബാഡ്മിന്റണില്‍ വന്‍ അട്ടിമറി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികൾ മാതൃകാപരം, പ്രശംസിച്ച് ട്രംപ്, 'സേവ് അമേരിക്ക ആക്ട്' എത്രയും വേ​ഗം നടപ്പാക്കണം

ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന്; ​ഗുരുവായൂരിൽ ഇല്ലംനിറ ഇന്ന്

ഗാസയില്‍ നിന്നും പിന്മാറില്ല, ഹമാസ് ആയുധം ഉപേക്ഷിക്കും വരെ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേല്‍