councilor 
Kerala

'10 ലക്ഷം കൈക്കൂലി' ; തൃക്കണ്ണാപുരം കൗണ്‍സിലര്‍ക്കെതിരെ അന്വേഷണത്തിന് സിപിഎം

അഞ്ചു ലക്ഷം എങ്കിലും കൈക്കൂലി നല്‍കണമെന്നും കൗണ്‍സിലര്‍ അജിനെ പിണക്കി ജീവിക്കാന്‍ കഴിയില്ലെന്നും സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞതായും പരാതിക്കാരന്‍ ആരോപിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

തിരുവനന്തപുരം: 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതിന്റെ വീഡിയോയും ശബ്ദരേഖയും പുറത്തു വന്നതിനു പിന്നാലെ തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ എസ്എല്ലിനെ സിപിഎമ്മും കൈവിടുന്നു. അജിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു.

തന്റെ വാര്‍ഡില്‍ സ്ഥലം വാങ്ങിയ ആളോട് കൈക്കൂലി ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍ ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അജിനെതിരെ ഉയര്‍ന്ന പരാതി. പേയാട് സ്വദേശി സഞ്ജുവാണ് പരാതിക്കാരന്‍.

19 സെന്റുള്ള തന്റെ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ പുറമ്പോക്ക് ആണെന്ന് കാണിച്ച് പൊലീസിനെയും വില്ലേജിനെയും വിവരം അറിയിക്കുമെന്നും അജിന്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞെന്നാണ് സഞ്ജു പറയുന്നത്. ഇതിനു തെളിവായി കൗണ്‍സിലറുടെ ശബ്ദരേഖയും വീഡിയോയും സഞ്ജു തന്നെയാണ് പുറത്ത് വിട്ടത്. അജിനെ പിണക്കി ജീവിക്കാന്‍ ആവില്ലെന്നും അഞ്ചു ലക്ഷം രൂപയെങ്കിലും നല്‍കണമെന്നും പ്രാദേശിക സിപിഎം നേതാക്കള്‍ തന്നോട് പറഞ്ഞെന്നും സഞ്ജു ആരോപിച്ചു.

എന്നാല്‍ താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നും അജിന്‍ പ്രതികരിച്ചു. പുറമ്പോക്ക് ഭൂമിയിലെ നിര്‍മാണത്തിനെതിരെ നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ഈ ആരോപണം. ഒരു ലക്ഷം രൂപ എന്ന് പറയുന്ന വീഡിയോ ഭാഗത്ത് എഡിറ്റിങ്ങ് നടന്നിട്ടുണ്ട്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മാണം നടത്തിയതിന് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടുപോവാതിരിക്കാന്‍ കോടതിയെ സമീപിക്കുമെന്നും കൗണ്‍സിലര്‍ പ്രതികരിച്ചു.

അതേസമയം, പുറത്തുവന്ന വീഡിയോ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മേയറും വ്യക്തമാക്കി.

Investigation against CPM councilor who demanded bribe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

'ശ്രീലേഖ വന്നത് ഓഫര്‍ പ്രതീക്ഷിച്ച്; ബിജെപി ഭരണം നിലനിര്‍ത്തേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല'

സിപിഎം പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

10 ലക്ഷം രൂപ വരെ ധനസഹായം; ദാക്ഷായണി സ്വയം തൊഴിൽ സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

"അസാമാന്യ ധൈര്യത്തിന് ആദരവ്"; സ്മിത്ത് മച്ഛാറിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മ കമ്പനി