the neighbor's tree is leaning over AI
Kerala

മരം ഒരു വരമോ? അയല്‍വാസിയുടെ മരം ചാഞ്ഞാല്‍ വെട്ടാതെ പിന്നെ ! നിയമം പറയുന്നതിങ്ങനെ

കാര്യം നിസാരമാണെന്ന് തോന്നാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് വലിയ വഴക്കുകളിലേയ്ക്കും പ്രശ്‌നങ്ങളിലേയ്ക്കും ഒക്കെ പോകാവുന്ന കാര്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

യല്‍പക്കത്തെ വീട്ടിലെ തേങ്ങ വീഴുന്നതില്‍ തര്‍ക്കം ഉണ്ടായെന്ന് കാണിച്ച് നെടുമങ്ങാട് സ്വദേശി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഉപദേശിച്ച് പ്രശ്‌ന പരിഹാരം നടത്തി വിട്ടു ഹൈക്കോടതി. തേങ്ങ തൊട്ടടുത്ത പറമ്പില്‍ വീഴാതെ വലയിട്ട് വെച്ചിരിക്കുന്നതിനാല്‍ പ്രശ്‌നങ്ങളിലെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ അയല്‍പക്കത്തെ മരം ഏതായാലും തൊട്ടടുത്ത പറമ്പിലേയ്‌ക്കോ വീടിന്റെ മുകളിലേയ്‌ക്കോ ഒക്കെ ചാഞ്ഞാല്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയും. കാര്യം നിസാരമാണെന്ന് തോന്നാമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് വലിയ വഴക്കുകളിലേയ്ക്കും പ്രശ്‌നങ്ങളിലേയ്ക്കും ഒക്കെ പോകാവുന്ന കാര്യമാണ്.

ചെറുപ്രായത്തില്‍ തന്നെ എല്ലാവരും കേള്‍ക്കുന്നതാണ് മരം ഒരു വരമാണെന്ന്. മരം മുറിക്കരുതെന്ന്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ മരം കാരണം സംഘട്ടനങ്ങളും പിണക്കങ്ങളുമെല്ലാം ഉണ്ടാവുന്നതും അത് പിന്നീട് വലിയ കേസുകളും കോടതി വരെ എത്തിയ അവസരങ്ങളുമുണ്ട്. അയല്‍പക്കത്തുള്ള ഒരു മരം നമ്മുടെ വീട്ടിലേക്ക് ചാഞ്ഞ് നില്‍ക്കുകയും പലപ്പോഴും അത് നമ്മുടെ വീടിന് ഒരു ഭീഷണിയായി മാറുകയും ചെയ്യാറുണ്ട്. മതിലിനോട് ചേര്‍ന്നും മറ്റും ഇത്തരത്തില്‍ മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് കൊമ്പ് പൊട്ടി വീഴാനും, ഇലകളും കമ്പുകളും വീണ് വൃത്തികേട് ആവുന്നതിനും എല്ലാം കാരണമാകാറുണ്ട്. ഇത്തരത്തില്‍ അയല്‍പക്കത്തുള്ള വീട്ടിലെ മരം വീട്ടിലെ ജീവനും സ്വത്തിനും ഹാനികരമാകുന്ന രീതിയില്‍ വളര്‍ന്നു വന്നാല്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളില്‍ പലര്‍ക്കും അറിയാന്‍ വഴിയില്ല. ഇതിന്റെ നിയമവശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  • ഇത്തരമൊരു സാഹചര്യത്തില്‍ ആദ്യം ചെയ്യാവുന്ന ഒരു കാര്യമാണ് പഞ്ചായത്ത് മെമ്പര്‍ അല്ലെങ്കില്‍ റസിഡന്റ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ പരാതി ബോധിപ്പിക്കുക. ഇതുവഴി കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുക,

  • ഈ വഴി പരാജയപ്പെടുമ്പോഴാണ് കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടു പോകുന്നത്.

  • നിയമപരമായി ഇതിനെ നേരിടാന്‍ ശ്രമിക്കുകയാണെങ്കില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ, ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കില്‍ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അവകാശമുണ്ട്. കൂടാതെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് 2005 പ്രകാരവും ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

  • നടപടി എടുക്കേണ്ട സാഹചര്യങ്ങളില്‍ പഞ്ചായത്തിന് നേരിട്ട് ഇടപെടാന്‍ സാധിക്കും. നിയമ നടപടികള്‍ക്കുള്ള ചെലവ് ഉത്തരവാദിയായ വീട്ടുകാരില്‍ നിന്ന് ഈടാക്കാന്‍ സാധിക്കും.

  • അടുത്ത വീട്ടിലെ മരത്തിലെ ഇലകള്‍ വീണ് കിണറിലെ വെള്ളം മലിനപ്പെടുകയോ, പൊതു ഗതാഗതത്തെ ബാധിക്കുന്ന രീതിയില്‍ നില്‍ക്കുന്നുണ്ട് എങ്കിലും ആവശ്യമായ നടപടികള്‍ പഞ്ചായത്തിന് സ്വീകരിക്കാം. പരാതി നല്‍കി ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചില്ല എങ്കില്‍ സിആര്‍പിസി 133പ്രകാരം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുമ്പാകെ രാതി നല്‍കാം.

  • ഇത്തരം പരാതികള്‍ ലഭിക്കുന്ന പക്ഷം സി ആര്‍ പി സി സെക്ഷന്‍ 138 പ്രകാരം ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെ വൃക്ഷം നില്‍ക്കുന്ന വീട്ടുടമയ്ക്ക് ആവശ്യമായ വാദങ്ങള്‍ നിരത്താന്‍ സാധിക്കുന്നതുമാണ്.

എളുപ്പത്തില്‍ എങ്ങനെ പരാതി നല്‍കാം?

  1. സ്വകാര്യ പുരയിടത്തിലെ മരങ്ങള്‍ക്കും പൊതുസ്ഥലങ്ങളിലെ മരങ്ങള്‍ക്കും രണ്ടായാണ് പരാതി നല്‍കേണ്ടത്. മരം മുറിക്കല്‍, മരത്തിന്റെ ഭാഗങ്ങള്‍ മുറിക്കല്‍, ഫലങ്ങള്‍ പറിച്ചു മാറ്റല്‍, ശിഖരം കോതിയൊതുക്കല്‍ എന്നിവയ്ക്ക് പരാതി നല്‍കാം. വ്യക്തിപരമായും കൂട്ടത്തോടെയും പരാതി നല്‍കാന്‍ സംവിധാനമുണ്ട്. തദ്ദേശ വകുപ്പിന്റെ കെ സ്മാര്‍ട്ട് വഴിയും പരാതി നല്‍കാം

  2. കെ സ്മാര്‍ട്ട് സൈറ്റിലോ ആപ്പിലോ ആധാര്‍ നമ്പര്‍ നല്‍കി റജിസ്റ്റര്‍ ചെയ്ത് 'പബ്ലിക് ഗ്രിവന്‍സ് റിഡ്രെസല്‍ ആന്‍ഡ് കംപ്ലെയ്ന്റ്' എന്ന സെക്ഷനില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാം

  3. അപേക്ഷയുടെ തല്‍സ്ഥിതി അറിയാനും കെ സ്മാര്‍ട്ടില്‍ സൗകര്യമുണ്ട്. അപേക്ഷ ഏത് ഉദ്യോഗസ്ഥന്റെ അടുത്താണ് എത്തിയിരിക്കുന്നതെന്നും ആരൊക്കെ കൈകാര്യം ചെയ്തുവെന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇതുവഴി അറിയാം

Is a tree a boon? If the neighbor's tree is leaning over, what else but cut it! This is what the law says.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യനികുതി ഇളവ് 'ബക്കാർഡി' കമ്പനിക്ക് വേണ്ടി; വൻ അഴിമതിയെന്ന് പിണറായി വിജയൻ

'എനിക്കു വേണ്ടി ഒരു വരി പോലും എഴുതാൻ മക്കളോട് നാളിതുവരെ പറഞ്ഞിട്ടില്ല'; ഇം​ഗ്ലീഷ് കുറിപ്പിന് പിന്നിലെ കാരണം പറഞ്ഞ് മല്ലിക സുകുമാരൻ

'ചേട്ടാ എനിക്കൊരു ഷര്‍ട്ട് തയ്ച്ച് തരുമോ?; പിറ്റേന്ന് രാവിലെ എനിക്കുള്ള ഷര്‍ട്ട് റെഡി'; ദേവ് മോഹനെ ഞെട്ടിച്ച ഇന്ദ്രന്‍സ്

'അധ്യക്ഷ മമത തന്നെ'; ഭാരവാഹി പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി തൃണമൂല്‍ കോണ്‍ഗ്രസ്

'എനിക്ക് എന്നോടു തന്നെ വല്ലാത്ത ദേഷ്യം തോന്നി'; പെനാൽറ്റി നഷ്ടത്തിൽ മെസി