മുന്‍സീറ്റ് യാത്ര ചെയ്യുന്ന വിഡി സതീശന്‍ Samakalika Malayalam
Kerala

മുൻസീറ്റ് പ്രണയം വി ഡി സതീശൻ മാറ്റുമോ? മുഖ്യമന്ത്രിക്ക് മുന്നിലിരുന്ന് യാത്ര ചെയ്യാനാകുമോ? നിയമം പറയുന്നത്

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻസീറ്റ് യാത്രയ്ക്ക് സുരക്ഷാ പ്രോട്ടോക്കോൾ വില്ലനാകുമോ? 'ബ്ലൂ ബുക്ക്' നിർദ്ദേശങ്ങൾ ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍സീറ്റ് യാത്ര സ്ഥിരമാക്കിയ വിഡി സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റാൽ 'ക്യാപ്റ്റൻ സീറ്റി'ലേക്ക് മാറുമോ? എപ്പോഴും യാത്രയില്‍ മുന്‍സീറ്റുമാത്രം ഉപയോഗിക്കുന്ന വിഡിക്ക് പതിവുതുടരാന്‍ നിയമം അനുവദിക്കുമോ എന്നു പരിശോധിക്കാം.

ഔദ്യോഗിക വാഹനത്തിന്റെ മുന്‍സിറ്റില്‍ മുഖ്യമന്ത്രി ഇരിക്കരുതെന്നു നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളൊന്നും തന്നെയില്ല. എന്നാല്‍, വിവിഐപി സുരക്ഷാ മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന 'ബ്ലൂ ബുക്കി'ലെ സുരക്ഷാ പ്രോട്ടോകോളുകളുടെ ലംഘനമായിരിക്കും മുന്‍സീറ്റ് യാത്ര.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇന്ത്യന്‍ സുരക്ഷാ മാര്‍ഗനിര്‍ദേശ പ്രകാരം, സീ (z) അല്ലെങ്കില്‍ സീ പ്ലസ് ( Z+) സംരക്ഷകര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഇരിപ്പിട ക്രമീകരണങ്ങള്‍ കാറിന്റെ ലേ ഔട്ടിനെ നിയന്ത്രിക്കും. മുഖ്യമന്ത്രി ആകുന്നതോടെ സീ (Z ) കാറ്റഗറി സുരക്ഷയ്ക്ക് വിഡി സതീശന്‍ അര്‍ഹനാകും.

മുഖ്യമന്ത്രി മുന്‍സീറ്റ് തെരഞ്ഞെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍:

1.ഗണ്‍മാന്റെ സീറ്റ്

മുഖ്യമന്ത്രിയ്ക്കുള്ള വിവിഐപി പ്രോട്ടോകോള്‍ അനുസരിച്ച് മുന്‍സീറ്റില്‍ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ അല്ലെങ്കില്‍ സെക്യൂരിറ്റി ഗണ്‍മാന്‍ എന്നിവരാണ് ഇരിക്കുക. ഇത് റോഡ് നിരീക്ഷിക്കാനും പൈലറ്റ് വാഹനവുമായി ആശയവിനിമയം ചെയ്യാനും സുരക്ഷാ ഭീഷണികളോട് ഉടനടി പ്രതികരിക്കാനും വേണ്ടിയാണ്.

ഈ സീറ്റില്‍ മുഖ്യമന്ത്രിയിരുന്നാല്‍ ഗണ്‍മാന്‍ പിറകിലിരിക്കേണ്ടിവരും. ഇത് കാഴ്ചയേയും പ്രതികരണ സമയത്തേയും ബാധിക്കും.

2. അപകട സാധ്യതകള്‍

ഒരു കാറിന്റെ പിന്‍സീറ്റ് (ക്യാപ്റ്റന്‍ സീറ്റ്), പ്രത്യകിച്ചും പിറകിലെ ഇടതു സീറ്റ് കൂടുതല്‍ സുരക്ഷിതമായാണ് കണക്കാക്കപ്പെടുന്നത്. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം മുന്‍സീറ്റിലെ സ്ഥാനം റോഡ് അപകടങ്ങളില്‍ കൂടുതല്‍ പരിക്കേല്‍പ്പിക്കും.

കാറിനു മുന്നിലെ വലിയ ഗ്ലാസ് വിന്‍ഡ്ഷീല്‍ഡിലൂടെ സിഎം പുറത്തുള്ളവര്‍ക്ക് ദൃശ്യമാകും. ഇത് മുന്നിലെ സീറ്റിലിരിക്കുന്നത് വലിയ ഗ്ലാസ് വിൻഡ്ഷീൽഡിലൂടെ മുഖ്യമന്ത്രിയെ വ്യക്തമായി കാണാൻ ഇടയാക്കും. ഇത് പ്രൊജക്റ്റൈൽ (വസ്തുക്കൾ എറിഞ്ഞുള്ള ആക്രമണം) അല്ലെങ്കിൽ സ്നൈപ്പർ ഭീഷണികൾക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു

3. എയര്‍ബാഗ് സംവിധാനം

വിവിഐപി വാഹനങ്ങളിലെ എയര്‍ബാഗ് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാണ്. പെട്ടന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങളില്‍ ശക്തിയോടെ അതു തുറന്നുവരും. പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥനല്ലാത്ത യാത്രക്കാരന് മുന്‍വശത്തെ യാത്ര പരിക്കേല്‍പ്പിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്.

അഥവാ മുന്‍സീറ്റുതന്നെ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. അത്തരം മാറ്റങ്ങള്‍ പരിശോധിച്ച് നടപ്പാക്കേണ്ട ചുമതല ചീഫ് സെക്യൂരിറ്റി ഓഫീസറുടേതാണ്.

സുരക്ഷാ ക്രമീകരണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ :

മുന്‍സീറ്റിലിരിക്കുന്ന മുഖ്യമന്ത്രിയെ പുറത്തക്ക് കൃത്യമായി കാണാത്തവിധം മുന്നിലുള്ള പൈലറ്റ് വാഹനം ഔദ്യോഗിക വാഹനത്തോട് ചേര്‍ന്ന് സഞ്ചരിക്കണം. ഔദ്യോഗിക വാഹനത്തിന്റെ വേഗതയ്ക്കനുസരിച്ച് വേഗതയും ക്രമീകരിക്കണം. എസ്‌കോര്‍ട്ട് വാഹനങ്ങളെല്ലാം ഇത്തരത്തില്‍ വേഗതയും അകലവും ക്രമീകരിക്കണം.

Is the Chief Minister allowed to travel in the front seat? What does the law say?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

'മക്കളെ കാണാന്‍ അനുവദിക്കുന്നില്ല, സ്വയം മുറിവേല്‍പ്പിച്ചു, ഡിവോഴ്‌സ് കിട്ടുന്നത് വരെ അഭിനയിക്കില്ല'; പൊട്ടിത്തെറിച്ച് രവി മോഹന്‍

ഓഫീസിലെ ജോലി തിരക്കിനിടയിലും ആരോഗ്യം സംരക്ഷിക്കാം

എറിഞ്ഞത് 16 പന്തുകൾ മാത്രം, അതിൽ 8 സിക്സ്! നാണക്കേടിന്റെ നിരവധി റെക്കോർഡുകൾ ഇനി കാംബോജിന്റെ തലയിൽ

ഒരു കുഞ്ഞിനായി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്; കാറിനുള്ളില്‍ വെന്തുമരിച്ച ഗര്‍ഭിണിയുടെ മരണം തീരാനോവായി

SCROLL FOR NEXT