കൊച്ചി മെട്രോ, ഫയല്‍ ചിത്രം 
Kerala

ഐഎസ്എല്‍ ആവേശത്തോടൊപ്പം കൊച്ചി മെട്രോ; സര്‍വീസ് നീട്ടി; അവസാന ട്രെയിന്‍ 11:30 ന്

രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്‍ ആവേശത്തില്‍ പങ്കു ചേര്‍ന്ന് കൊച്ചി മെട്രോയും. കൊച്ചി മെട്രോ സര്‍വീസ് രാത്രി 11. 30 വരെ നീട്ടി. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നത് പരിഗണിച്ചാണിത്. 

ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ്  രാത്രി 11:30 ന് ആയിരിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. 

ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ പ്രത്യേക സര്‍വീസ് ഉണ്ടാകുക. രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

'12.50 രൂപക്ക് വൈദ്യുതി നൽകാമെന്ന് ഹിമാചൽ ഉറപ്പ് നൽകിയിട്ടില്ല; ഇല്ലാത്ത കരാർ നിർദേശം പ്രതിപക്ഷ നേതാവിനെ എങ്ങിനെ ലഭിച്ചു': മുഖ്യമന്ത്രി

മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റ്; സ്വാമി വിശുദ്ധാനന്ദ ജനറല്‍ സെക്രട്ടറി

‘ശാരീരികമായി തളർന്നുപോയ പല ഘട്ടങ്ങളിലും അവൾ കൈപിടിച്ചു കൂടെനിന്നു’; മമിതയെക്കുറിച്ച് അനശ്വര രാജൻ