J S Adoor facebook
Kerala

'സിസേറിയന്‍ പ്രസവങ്ങള്‍ അധികവും പ്രൈവറ്റ് ഹോസ്പിറ്റലില്‍, മെഡിക്കല്‍ കോളജിലെ ജനറല്‍ വാര്‍ഡില്‍ പോയാല്‍ അറിയാം അവസ്ഥ'

''മന്ത്രിമാരും എംഎല്‍എമാരും ഇന്‍ഷുറന്‍സ് ഉള്ള ഉദ്യോഗസ്ഥരും ഏറ്റവും കൂടുതല്‍ പോകുന്നത് പ്രൈവറ്റ് ആശുപത്രിതികളില്‍. സജി മന്ത്രിക്കു ഒരു ഗുണമുണ്ട് മനസ്സില്‍ ഉള്ളത് അപ്പോള്‍ ഉള്ളത് പൊലെ വിളിച്ചു പറയും. കരച്ചില്‍ വന്നാല്‍ കരയും''.

സമകാലിക മലയാളം ഡെസ്ക്

കേരളത്തിലെ പൊതു ആരോഗ്യം നമ്പര്‍ വണ്‍ എന്നത് പി ആര്‍ വര്‍ക്കാണെന്ന് കോണ്‍ഗ്രസ് പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെ എസ് അടൂര്‍. ഇന്ന് കേരളത്തില്‍ നടക്കുന്ന സിസേറിയന്‍ പ്രസവങ്ങള്‍ അധികവും പ്രൈവറ്റ് ഹോസ്പിറ്റലില്‍. അത് പോലെ ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് കൂടുതലും പ്രൈവറ്റ് ആശുപത്രിയില്‍. മന്ത്രിമാരും എംഎല്‍എമാരും ഇന്‍ഷുറന്‍സ് ഉള്ള ഉദ്യോഗസ്ഥരും ഏറ്റവും കൂടുതല്‍ പോകുന്നത് പ്രൈവറ്റ് ആശുപത്രിതികളില്‍. സജി മന്ത്രിക്കു ഒരു ഗുണമുണ്ട് മനസ്സില്‍ ഉള്ളത് അപ്പോള്‍ ഉള്ളത് പൊലെ വിളിച്ചു പറയും. കരച്ചില്‍ വന്നാല്‍ കരയും. മുഖ്യമന്ത്രി അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പെറേറ്റ് ഹോസ്പിറ്റലില്‍ പോകും. അത് കൊണ്ടു കൂടെയാണ് കേരളത്തിലെ ഹെല്‍ത്ത് ഇന്‍ഡീസസ് ഭേദമായിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം.

കേരളത്തില്‍ ഏതെങ്കിലും ഒരു മെഡിക്കല്‍ കോളജിലെ ജനറല്‍ വാര്‍ഡില്‍ പോയാല്‍ അറിയാം ദാരുണ അവസ്ഥ. നാല്‍പതു ബെഡ് ഉള്ള വാര്‍ഡില്‍ നൂറ് പേര് കാണും. ഒരുപാടു പേര്‍ നിലത്തും. ഒരു നിവൃത്തിയുമില്ലാത്തവരാണ് പലപ്പോഴും സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്നത്. അവര്‍ക്ക് ഇതൊക്കെ മതി എന്നാണ് പവര്‍ എലീറ്റില്‍ പെട്ടവരുടെ അനാസ്ഥക്കു കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിൽ സർക്കാർ വിലാസം വിപ്ലവകാരികൾ നടത്തുന്ന ഉടായിപ്പ് പി ആർ ക്യാമ്പയിനുകൾ

തോമസ് ഐസക് പത്തനംതിട്ട മത്സരിക്കാൻ വന്നപ്പോൾ പത്തനംതിട്ടയിവിലെ അമ്പതിനായിരം യുവാക്കൾക്കു തൊഴിൽ കൊടുക്കും എന്ന് കാച്ചി. അങ്ങനെ പത്തനംതിട്ട ജില്ലയിൽ തോമസ് ഐസക് ജോലി കൊടുത്തുഅമ്പത്തിനായിരം പേരുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കാൻ ധൈര്യ മുണ്ടോ?

കേരളത്തിൽ യുവാക്കൾക്കു ഇരുപത് ലക്ഷം യുവാക്കൾക്കു തൊഴിൽ കൊടുക്കും എന്ന് പറഞ്ഞിട്ട് ഇപ്പോഴും കേരളത്തിലാണ് ഏറ്റവും കൂടുതൽ തൊഴിൽ ഇല്ലാത്ത ബിരുദക്കാർ.

കേരളത്തിൽ സ്മാർട്ട്‌ സ്കൂൾ എന്ന് വലിയ പി ആര് ക്യാമ്പയിൻ നടത്തി ആളുകളെ പറ്റിച്ചു. കേരളത്തിൽ എത്ര സർക്കാർ സ്കൂളുകൾ ഇന്നും സ്മാർട്ട്‌ ആണ്? ഒരു ലാപ് ടോപ്‌ ഒരു പ്രൊജക്റ്റ്‌ർ വാങ്ങിയാൽ പോലും സ്കൂൾ സ്മാർട്ട്‌ എന്ന് കത്തിക്കും.

അത് പൊലെയുള്ള പി ആര് ആണ് കേരളത്തിൽ പൊതു ആരോഗ്യം നമ്പർ വൻ എന്ന്. കേരളത്തിൽ ഏതെങ്കിലും ഒരു മെഡിക്കൽ കോളജിലെ ജനറൽ വാർഡിൽ പോയാൽ അറിയാം ദാരുണ അവസ്ഥ. നാൽപതു ബെഡ് ഉള്ള വാർഡിൽ നൂറ് പേര് കാണും. ഒരുപാടു പേര് നിലത്തു.ഒരു നിവർത്തി യുമില്ലാത്ത വരാണ് പലപ്പോഴും സർക്കാർ ആശുപത്രിയിൽ പോകുന്നത്. അവർക്ക് ഒക്കെ ഇതൊക്കെ മതി എന്നാണ് പവർ എലീറ്റിൽ പെട്ടനവരുടെ അനാസ്ഥക്കു കാരണം

ഇന്ന് കേരളത്തിൽ നടക്കുന്ന സിസേറിയൻ പ്രസവങ്ങൾ അധികവും പ്രൈവറ്റ് ഹോസ്പിറ്റലിൽ. അത് പൊലെ ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് കൂടുതലും പ്രൈവറ്റ് ആശുപത്രിയിൽ.

മന്ത്രിമാരും എം എൽ എ മാരും ഇൻഷുറൻസ് ഉള്ള ഉദ്യോഗസ്ഥരും ഏറ്റവും കൂടുതൽ പോകുന്നത് പ്രൈവറ്റ് ആശുപത്രികളില്‍ . സജി മന്ത്രിക്കു ഒരു ഗുണമുണ്ട് മനസ്സിൽ ഉള്ളത് അപ്പോൾ ഉള്ളത് പൊലെ വിളിച്ചു പറയും. കരച്ചിൽ വന്നാൽ കരയും.മുഖ്യ മന്ത്രി അമേരിക്കയിലെ ഏറ്റവും വലിയ കോർപ്പെറേറ്റ് ഹോസ്പിറ്റലിൽ പോകും. അത് കൊണ്ടു കൂടെയാണ് കേരളത്തിലെ ഹെൽത്ത് ഇൻഡീസസ് ഭേദമായിരിക്കുന്നത്.

കോർപ്പെറേറ്റ് പ്രൈവറ്റ് ആശുപത്രികൾ ബ്ലാക്ക്സ്റ്റോൺ ഉൾപ്പെടെയുള്ള അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് കമ്പിനികൾ ഏറ്റെടുത്തു നിയന്ത്രീക്കുന്നു

കേരളത്തിൽ ജോലി ഇല്ല പി എസ് സി റാങ്ക് ലിസ്റ്റിൽ വർഷങ്ങളായ് ജോയിനിങ് അഡ്വവൈസറി കിട്ടാന്നുണ്ട്. അപ്പോഴാണ് ഇപ്പോൾ നിങ്ങൾക്ക് ജോലി ശരിയാക്കി തരാം എന്ന സർക്കാർ വിലാസം ഉടായിപ്പ് പി ആര് ക്യാമ്പയിൻ.

ഇത് വിദ്യാർത്തികളെ യും ജോലി തേടുന്ന വരെ യും വാഗ്ദാനം നൽകി പറ്റിക്കുന്ന തിരെഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടി പ്രോപ്പഗണ്ടയാണ്. ടെകനിക് സിംപിൾ. കോളേജുകളിൽ ഗൂഗിൾ ഫോം കൊടുത്തു ആർക്കൊക്കെ ക്യാമ്പസ് സെലകഷൻ കിട്ടി എന്നു നോക്കി. അത് ഞമ്മൾ ആണെന് എട്ടകാലി മമ്മൂഞ്ഞ് വാദം. രണ്ടു ഈ രണ്ട് ദിവസം സർക്കാർ വിലാസം ട്രെയിനിങ്ങിൽ ആർക്കെങ്കിലും ഇന്ത്യയിലോ വിദേശത്തോ ജോലി തേടി പോയാൽ അതും ഞമ്മൾ ആണെന്ന കപട വാദം. മൊത്തം ഉടായിപ്പ് പി ആർ ആണ്. അതിന്റെ പ്രോപ്പഗണ്ട ഉപദേശി യാണ് ബഹുമാനപെട്ട മുൻ ധന കാര്യ മന്ത്രി സർ.

എന്റെ ചോദ്യം പ്രിയ സുഹൃത്ത്‌ തോമസ് ഐസക്കിനോടാണ്. നിങ്ങൾ കേരളത്തിൽ ധനകാര്യ മന്ത്രി ആയി പത്തു വർഷം അധികാരത്തിന്റെ സിരാ കേന്ദ്രത്തിൽ ആയിരുന്നു. തോമസ് ഐസക്ക് ആ പത്തു വർഷം എത്ര പേർക്ക് തൊഴിൽ കൊടുത്തു? തോമസ് ഐസക്ക് പറഞ്ഞതിൽ മൂന്നിൽ ഒന്ന് ചെയ്തോ? ഡാമിൽ നിന്ന് മണൽ വാരി വിറ്റ് കേരളത്തിലെ കടം തീർത്തോ,? പലിശ ഇല്ലാത്ത ഇസ്ലാമിക് ബാങ്ക്‌ തുടങ്ങിയൊ? കേരളത്തിൽ ആദ്യമേ പേരൊക്കെ നൽകി 2016 ജൂലൈയിൽ 14 ജില്ലയിൽ 850 കൊടി ചിലവിൽ തുറന്ന എത്ര സംസ്കാരിക കോമ്പ്ളേക്സ് ഉണ്ട് ഐസക് സർ.? 2017 ൽ കെ എസ് ആർ ടി സി വൻ ലാഭത്തിലാക്കിയോ? അങ്ങ് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ ആലപ്പുഴയിൽ സർക്കാർ സി എസ് ആർ കൊടുത്തു നടത്തിയ കാശ് കൊടുക്കാതെ ഭക്ഷണം കൊടുക്കുന്ന ജനത ഹോട്ടൽ ഇപ്പൊ ഴും ആലപ്പുഴ ഉണ്ടോ? കഴിഞ്ഞമാസം ഞാൻ നോക്കിയിട്ട് കണ്ടില്ല ഇപ്പോഴും ഉണ്ടെങ്കിൽ പറയുക. 25 രൂപ ഊണ് കൊടുക്കും എന്ന് അങ്ങ് പറഞ്ഞ എത്ര ഹോട്ടലുകളിൽ അത് ചെയ്യുന്നു സ

അങ്ങ് തന്നെ അങ്ങയുടെ ബജറ്റിൽ പറഞ്ഞ മോഹന വാഗ്ദാനങ്ങളും കവിതസൂക്തങ്ങളും പുന പ്രസിദ്ധീകരിച്ചാൽ സാഹിത്യ അക്കാഡമി അവാർഡ് തരും.

എന്താണ് സർ ഈ വിജ്ഞാന കേരള പി ആർ നു അങ്ങ് 2024 ൽ അങ്ങ് പത്തനംതിട്ട മത്സരിക്കാൻ വരുന്നതിന് മുമ്പ് ചെയ്യാത്തത്.

ഈ സൂത്രം നിങ്ങളുടെ പാർട്ടി പിള്ളേർക്ക് സോഫ്റ്റ്‌ സ്കിൽ ട്രെയിനിങ്ങിന് അപ്പുറം എന്താണ് ഇവിടെ നടന്നത്?

ഇവിടെ ജോലി സാധ്യത ഇല്ലാത്തത് കൊണ്ടാണ് ആളുകൾ നാട് വിടുന്നത്? അതിൽ നിങ്ങൾ വിജ്ഞാന കേരളം എന്ന പി ആർ ഉഡായിപ്പിൽ കേരളത്തിൽ എത്ര പേർക്ക് നിങ്ങൾ ജോലി കൊടുത്തു?

വേറെ സർക്കാർ അധികാരമില്ലാത്തവർക്ക് സർക്കാർ വിലാസം കാറും ശമ്പളവും കിട്ടാൻ ഒരുപാട് പിൻ വാതിൽ നിയമനവും ഇതു പൊലെ വിവിധ ഉടായിപ്പ് ക്യാമ്പയിൻ നടത്തി അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കും

2026 കഴിഞ്ഞാൽ ബംഗാളിലേയും ത്രിപുരയിലെയും സ്ഥിതിയാകും.

Public health in Kerala is number one PR work, says international policy expert and former UN official J S Adoor. Most of the caesarean deliveries in Kerala today are in private hospitals. Similarly, angioplasty and bypass are mostly in private hospitals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT