പരിക്കേറ്റ ജയില്‍ സൂപ്രണ്ടും ഭാര്യയും(Jail superintendent and wife)  samakalika malayalam
Kerala

റോഡിലെ കുഴിയില്‍ വീണു; ജയില്‍ സൂപ്രണ്ടിനും ഭാര്യയ്ക്കും പരിക്ക്

തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: റോഡിലെ കുഴിയില്‍ വീണു വീണ്ടും അപകടം. ജയില്‍ സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും സാരമായ പരിക്കുണ്ട്.

തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്. തൃശൂര്‍ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.

ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് തൃശ്ശൂരിലെ എംജി റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

Another accident occurred after falling into a pothole on the road. The jail superintendent and wife met with the accident this evening. Both have sustained serious injuries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT