Jebi Mather, file samakalika malayalam
Kerala

'ദിലീപിനെ പരിചയമുണ്ട്, വ്യക്തിബന്ധമില്ല'; സെല്‍ഫി വിവാദത്തില്‍ ജെബി മേത്തര്‍ എംപി-വിഡിയോ

''ദിലീപിനെ പരിചയമില്ലന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. ആലുവയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിയെന്ന നിലയില്‍ മാത്രമാണ് പരിചയം. അതിനപ്പുറത്തേയ്ക്കുള്ള വ്യക്തിബന്ധം ഇല്ല. സ്വാഭാവികമായും പൊളിറ്റിക്കല്‍-സാമൂഹികമായി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ മാത്രമാണ് ബന്ധം. അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകട്ടെ. എല്ലാ അതിജീവിതകള്‍ക്കും നീതി ലഭിക്കണം എന്ന അഭിപ്രായമാണ്''

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനൊപ്പം മുമ്പ് സെല്‍ഫിയെടുത്ത വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് രാജ്യസഭാംഗം ജെബി മേത്തര്‍. അന്ന് അവിടെ രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ആലുവയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളെന്ന നിലയില്‍ മാത്രമാണ് ദിലീപുമായിട്ടുള്ള ബന്ധമെന്നും ജെബി മേത്തര്‍ പറഞ്ഞു. സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്‌സില്‍ പ്രതികരിക്കുകയായിരുന്നു ജെബി മേത്തര്‍.

''ആര്‍ക്കും കിട്ടാത്ത ഭാഗ്യം എന്നൊക്കെ പറയുന്നത് രാജ്യസഭാ അംഗത്തെക്കുറിച്ചുള്ള എന്റെ സ്റ്റേറ്റ്‌മെന്റുകളായിരിക്കാം. ആലുവ നഗരസഭയില്‍ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ ഒഫിഷ്യലായി ഒരു പരിപാടിയുടെ ഭാഗമായിട്ടുള്ള ചടങ്ങിലേയ്ക്ക് ആലുവ നഗരസഭയിലെ എല്ലാവരും അടങ്ങിയ ഒരു കമ്മിറ്റി ഉണ്ടായിരുന്നു. ആ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ആളുകള്‍ അതില്‍ പങ്കെടുത്തത്. അതിന്റെ ഭാഗമായാണ് അതില്‍ ഇടപഴകിയതും. വൈസ് ചെയര്‍ പേഴ്‌സണ്‍ ആയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ദിലീപിനെ പരിചയമില്ലന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. ആലുവയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിയെന്ന നിലയില്‍ മാത്രമാണ് പരിചയം. അതിനപ്പുറത്തേയ്ക്കുള്ള വ്യക്തിബന്ധം ഇല്ല. സ്വാഭാവികമായും പൊളിറ്റിക്കല്‍-സാമൂഹികമായി നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ മാത്രമാണ് ബന്ധം. അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകട്ടെ. എല്ലാ അതിജീവിതകള്‍ക്കും നീതി ലഭിക്കണം എന്ന അഭിപ്രായമാണ്. ഈ കേസ് വന്നപ്പോള്‍ മുതല്‍ പി ടി തോമസിനൊപ്പം സമരങ്ങളില്‍ ഭാഗമായിരുന്നു. നീതി ലഭിക്കണം എന്ന അഭിപ്രായമുള്ള വ്യക്തി തന്നെയാണ്. സ്ത്രീപക്ഷ നിലപാടിന് വേണ്ടി നിലകൊള്ളുകയാണ് ചെയ്യാറ്. അവരാരും ചെയ്തത് ന്യായീകരിക്കാന്‍ നിന്നിട്ടില്ല.'', ജെബി മേത്തര്‍ പറഞ്ഞു.

കേസില്‍ കോടതി തെളിവും മറ്റും വിലയിരുത്തി ആരുടെ പക്ഷത്താണെങ്കിലും സത്യം ജയിക്കട്ടെ എന്നാണ് വിധിയെക്കുറിച്ച് പറയാനുള്ളത്. കോടതിയിരിക്കുന്ന വിഷയത്തില്‍ അതല്ലേ നമുക്കൊക്കെ പറയാന്‍ കഴിയൂ. സത്യം ജയിക്കട്ടേ, നീതി ലഭ്യമാകട്ടെ. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജെബി മേത്തറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള സെല്‍ഫി ഉയര്‍ത്തിക്കാട്ടിയായിരുന്നു ജെബിക്കെതിരെയുള്ള വിമര്‍ശനം. 2021ലായിരുന്നു സംഭവം. വിമര്‍ശനത്തിന് പിന്നാലെ മറുപടിയുമായി ജെബി മേത്തര്‍ രംഗത്ത് വന്നിരുന്നു. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അതത് അംഗീകരിക്കേണ്ടിവരുമെന്നും അവര്‍ അന്ന് പറഞ്ഞു. കേസില്‍ പ്രതിയായി, ഒരുപാട് നാളുകള്‍ക്ക് ശേഷം ദിലീപ് പങ്കെടുത്ത ഒരു പൊതു പരിപാടി കൂടിയായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു.

Jebi Mather MP in selfie controversy with Dileep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

'എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല, ഇത് ചീപ്പ് സെൻസേഷനിലിസം'- കാമുകിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ ഹർദിക്

വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രമെഴുതി ബുംറ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം മാവേലി എക്‌സ്പ്രസിന് നേരെ

ഈ രാശിക്കാർക്ക് വിദേശ കാര്യങ്ങളിൽ പുരോഗതി; ജോലിയിൽ ഉയർച്ച

SCROLL FOR NEXT