ഐ സമീല്‍ 
Kerala

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

തായ് ലന്‍ഡില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ഐ സമീല്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. തായ് ലന്‍ഡില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ടൂറിസ്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ടാണ് സമീല്‍ തായ്‌ലന്‍ഡിലേക്ക് പോയത്.

മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്നു സമീല്‍. നാലാം തിയതിയാണ് സമീൽ ടൂർ മാനേജരായി തായ്‌ലാൻഡിൽ എത്തിയത്. ഇന്ന് രാവിലെ പുറത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാധ്യമം ദിനപത്രത്തിൽ കോഴിക്കോട് ഡെസ്കിലും ജോലി ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തനത്തിന് പുറമേ, ചരിത്ര ഗവേഷകനും നാടക പ്രവർത്തകനും സിനിമാ സാംസ്കാരിക നിരൂപകനുമായിരുന്നു.

Journalist Sameel passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

യാത്രാ സമയം 20 മിനിറ്റില്‍ നിന്ന് 5 മിനിറ്റിലേക്ക്; ദുബൈ റോഡ് ഇടനാഴിയിലൂടെയുള്ള ഗതാഗതം ഇനി കൂടുതല്‍ എളുപ്പം

'സഞ്ജു സാംസൺ ലോകകപ്പ് സമ്മാനിച്ചു, അഭിഷേക് ശർമയോ...?'

ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശ് സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ