Journalists Protest After Police Stop Media Coverage at Thrissur Book Launch file
Kerala

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിൽ നിന്ന് ഫോട്ടോഗ്രാഫറെയും പൊലീസ് തടഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശൂർ: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞതായി ആക്ഷേപം. തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം. വനിതാ മാധ്യമപ്രവർത്തകയെ സദസ്സിൽ നിന്ന് എഴുന്നേൽപ്പിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെടുകയും ചെയ്തു.

പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിൽ നിന്ന് ഫോട്ടോഗ്രാഫറെയും പൊലീസ് തടഞ്ഞു. ചാനൽ റിപ്പോർട്ടർമാരോടും ചോദ്യങ്ങൾ ചോദിക്കരുതെന്ന് പൊലീസ് പറഞ്ഞതായാണ് വിവരം. തൃശൂർ എആർ. ക്യാമ്പിലെ സിഐയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവർത്തകരെ തടഞ്ഞത്. സംഭവത്തിൽ പ്രതിഷേധവുമായി തൃശൂരിലെ മാധ്യമപ്രവർത്തകർ രംഗത്തെത്തി. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

കഴിഞ്ഞ ദിവസം ഇടുക്കിയിലും മുഖ്യമന്ത്രി വിഡി സതീശനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇടുക്കിയിൽ നടന്ന അവലോകന യോഗത്തിന് ശേഷം പുറത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.

ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനായി. മാധ്യമപ്രവർത്തകരെ അവിടെനിന്ന് മാറ്റാൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു.

Journalists Protest After Police Stop Media Coverage at Thrissur Book Launch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍