K Muraleedharan 
Kerala

രാത്രി 7.15 വരെ തലസ്ഥാനത്തുണ്ട്, എന്തുസംഭവിച്ചാലും നാളെ ഗുരുവായൂര്‍ ദര്‍ശനം നടത്തും: കെ മുരളീധരന്‍

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അതിനാല്‍ എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മലയാള മാസം ഒന്നാം തീയതി ആയതിനാല്‍ നാളെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകും. ഒന്നാം തീയതി ഗുരുവായൂരില്‍ തൊഴുക എന്നതില്‍ ലോകത്ത് എന്തു സംഭവിച്ചാലും മാറ്റം ഇല്ല. രാത്രി 7.15 വരെ തിരുവനന്തപുരത്ത് ഉണ്ടാകും. അതിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുവായൂരപ്പനോട് എപ്പോഴും മനസ്സമാധാനത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിക്കാറുള്ളത്. അല്ലാതെ എംപിയാകണം, എംഎല്‍എയാകണം എന്നൊന്നും പ്രാര്‍ത്ഥിക്കാറില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അതിനാല്‍ എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടക്കും. പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

നിയമസഭാകക്ഷിയോഗം ഉച്ചയ്ക്ക് ഒരുമണിക്ക് ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാറ്റിയ വിവരമൊന്നും അറിയിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയുടെ കാലമായതിനാല്‍ സ്വാഭാവികമായും ട്രോളുകള്‍ ഉണ്ടാകും. എന്നാല്‍ ഇത് അത്ര വിലയ അത്ഭുതമൊന്നുമല്ല, 1977 ല്‍ മുഖ്യമന്ത്രിയും മന്ത്രിയായി സിഎച്ച് മുഹമ്മദ് കോയയും സത്യപ്രതിജ്ഞ ചെയ്തിട്ട് ആ കാബിനറ്റാണ് നിയമസ ഭ നടത്തിയത്. 18 ദിവസം കഴിഞ്ഞിട്ടാണ് മറ്റു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Congress leader K Muraleedharan hopes a decision will be made today on the Chief Minister's issue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക