കെ സുധാകരൻ  ഫയൽ
Kerala

'കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?, സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു': മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍ ( വിഡിയോ )

മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്തണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പറയേണ്ടതാണ്. പറയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ വേറൊരാളുടെ താല്‍പ്പര്യമാണ്. അവരവരുടെ വിഷയം അവരവരാണ് തീരുമാനിക്കേണ്ടതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നമ്മള്‍ നമ്മളുടെ അഭിപ്രായം പറയും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകും. മുഖ്യമന്ത്രിയുടെ യാത്രയില്‍ ദുരൂഹതയെന്ന് പറയാന്‍ ഒന്നുമില്ല. മുഖ്യമന്ത്രി പോയ വണ്ടിയേക്കുറിച്ചല്ലേ തര്‍ക്കം?. വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശന്‍ ഇത്തരം സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാമോ എന്ന ചോദ്യത്തിന്, 'അത് കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ' എന്നാണ് കെ സുധാകരന്‍ പ്രതികരിച്ചത്. ന്യായമായി ഒരു സുഹൃത്തിന്റെ വണ്ടിയെടുത്ത് പോയതിനെ ഇത്ര പ്രകമ്പനം കൊള്ളിക്കേണ്ടതുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു. വിവാദ വിമാനയാത്രയുടെ സ്പോൺസറെ വെളിപ്പെടുത്തില്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്.

K. Sudhakaran reacts to the Chief Minister V D Satheesan's controversial journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

കിച്ചൺ സിങ്കിന് താഴെ എന്തൊക്കെ വയ്ക്കാം, ഒഴിവാക്കേണ്ടവ

20 വര്‍ഷം ജോലി ചെയ്താല്‍ ഇപിഎസ് പെന്‍ഷന്‍ എത്ര?; കണക്ക്

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒറ്റ ആപ്പില്‍; കുവൈത്തില്‍ വന്‍മാറ്റങ്ങള്‍

'മമ്മൂക്ക ഗുഡ് മോണിങ് പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ മിണ്ടാതെ പോയി, എല്ലാവരും ഞെട്ടി; ജോഷി സാര്‍ വിളിച്ചുവരുത്തി പറഞ്ഞത്...'