K Sudhakaran Asked to Return for Parliament Session, Says Sunny Joseph 
Kerala

'കെ സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാന്‍ നിര്‍ദേശം; എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തണം'

കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഐസിസി തീരുമാനിക്കുമെന്നും സണ്ണി ജോസഫ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്‍ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരുടെയും സാന്നിധ്യം ഉറപ്പാക്കാന്‍ എഐസിസി പരിശ്രമിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിലവില്‍ യുഎഇയിലുള്ള കെ സുധാകരന്റെ വിദേശ സന്ദര്‍ശനം ചുരുക്കി തിരിച്ചുവരാന്‍ എഐസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ മുഴുവന്‍ എംപിമാരോടും ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ഇന്ത്യ സഖ്യ നേതൃത്വം നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

അതേസമയം, മടങ്ങിവരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി കെ സുധാകരന്‍ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. താന്‍ മന്ത്രിയായ ശേഷം രാഹുല്‍ ഗാന്ധിയുമായി മുന്‍പും സംസാരിച്ചിട്ടുണ്ട്. ഖാര്‍ഗെയുമായി പൊതുവിലുള്ള കാര്യങ്ങള്‍ സംസാരിച്ചിരുന്നു. സംസ്ഥാനത്ത് നേതാക്കള്‍ പരസ്യപ്രതികരണം ഒഴിവാക്കണം. കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഐസിസി തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

പയ്യന്നൂരില്‍ സിപിഎം നേതാവ് കൊലപാതകത്തെ ന്യായീകരിച്ച സംഭവം കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാന കാര്യമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാണിച്ചു. നേതാവിനെതിരെ അടച്ചടക്ക നടപടി സ്വീകരിച്ച് പുറത്താക്കാന്‍ സിപിഎം തയ്യാറാകണം. ചീമേനിയില്‍ നിരപരാധികളെന്ന് കണ്ട് കോടതി വെറുതെ വിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. സിപിഐ ഭാഗികമായെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിണറായി ഭരണകാലത്ത് യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎമ്മുകാര്‍ കണ്ണൂരില്‍ ആക്രമിച്ചു. അതിന് പകപോക്കല്‍ രാഷ്ട്രീയമല്ല കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Sunny Joseph Says AICC Seeks K Sudhakaran's Return for Parliament Special Session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

30 വർഷങ്ങൾക്കു ശേഷം എ.ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്നു; കാലപ്പഴക്കമുള്ള തമാശകൾ, 'മൂൺവാക്കി'ന് വിമർശനം

ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് അപകടമാണോ? കേടായോ എന്ന് എങ്ങനെ തിരിച്ചറിയാം?

സുരേഷ് ഗോപിയുടെ നായികയായത് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍, അറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടി: ശ്രുതിക അര്‍ജുന്‍

മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു, വീണത് ആറുവിക്കറ്റുകള്‍; ഇന്ത്യ കടുത്ത പ്രതിരോധത്തില്‍