sabarimala temple 
Kerala

'അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പ്; വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പിന്തുണച്ചത് കൊണ്ട് പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ല'

ഒരവസരം ഒത്തുവന്നപ്പോള്‍ അതിനെ തകര്‍ക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചവരാണ് പിണറായി വിജയനും കൂട്ടരും.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ആഗോള അയ്യപ്പസംഗമത്തിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയില്‍ നടത്താന്‍ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണ്. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും പാണക്കാട് തങ്ങളദ്ദേഹവും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ലെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഒരവസരം ഒത്തുവന്നപ്പോള്‍ അതിനെ തകര്‍ക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചവരാണ് പിണറായി വിജയനും കൂട്ടരും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരന് എങ്ങനെയാണ് അയ്യപ്പസംഗമം നടത്താന്‍ കഴിയുന്നതെന്ന് ഉളുപ്പും ചളിപ്പുമില്ലാത്ത ബിനോയ് വിശ്വത്തിനുപോലും മനസിലാവുന്നില്ലെങ്കില്‍ എന്തു പറയാന്‍. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സര്‍ക്കാര്‍ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതില്‍ തര്‍ക്കം വേണ്ട. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും'- കെ സുരേന്ദ്രന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഭാരതത്തിലെ ഏക ഇടതു (ലെഫ്റ്റ്) സര്‍ക്കാരെന്നു അവകാശപ്പെടുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമലയില്‍ നടത്താന്‍ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണ്. ശ്രീമാന്‍ വെള്ളാപ്പള്ളി നടേശനും ശ്രീമാന്‍ സുകുമാരന്‍ നായരും പാണക്കാട് തങ്ങളദ്ദേഹവും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ല. സെക്കുലര്‍ ഭരണകൂടം എന്നു പറഞ്ഞാല്‍ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട്. എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടരുത് എന്നു പച്ചമലയാളം.ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പേരില്‍ വളരെ ടിപ്പിക്കലും സെന്‍സിറ്റീവുമായ ഒരു ആദ്ധ്യാത്മിക കേന്ദ്രമാണ് ശബരിമല ക്ഷേത്രം. ഒരവസരം ഒത്തുവന്നപ്പോള്‍ അതിനെ തകര്‍ക്കാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ചവരാണ് പിണറായി വിജയനും കൂട്ടരും. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരന് എങ്ങനെയാണ് അയ്യപ്പസംഗമം നടത്താന്‍ കഴിയുന്നതെന്ന് ഉളുപ്പും ചളിപ്പുമില്ലാത്ത ബിനോയ് വിശ്വത്തിനുപോലും മനസിലാവുന്നില്ലെങ്കില്‍ എന്തു പറയാന്‍. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സര്‍ക്കാര്‍ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതില്‍ തര്‍ക്കം വേണ്ട. ശ്രീമാന്‍ നരേന്ദ്രമോദിയെ അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിമര്‍ശിച്ച ഒരു സാംസ്‌കാരിക നാ(യ) കന്‍മാരേയും മഷിയിട്ടുനോക്കിയിട്ടും കാണുന്നുപോലുമില്ല കേരളത്തില്‍. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും. ഉറപ്പ് .തത്വമസി...

Bjp leader k surendran against global ayyappa sangamam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT