തോട്ടത്തില്‍ രവീന്ദ്രന്‍/ഫയല്‍ 
Kerala

സുരേന്ദ്രന്‍ വന്നു കണ്ടു, ബിജെപിയിലേക്കു ക്ഷണിച്ചു: തോട്ടത്തില്‍ രവീന്ദ്രന്‍

സുരേന്ദ്രന്‍ വന്നു കണ്ടു, ബിജെപിയിലേക്കു ക്ഷണിച്ചു: തോട്ടത്തില്‍ രവീന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ഥിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ വന്നു കണ്ടിരുന്നെന്ന് സിപിഎം നേതാവും മുന്‍ കോഴിക്കോട് മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. ബിജെപിയുമായി യോജിച്ചു പോവാനാവില്ലെന്ന് സുരേന്ദ്രനെ അറിയിച്ചതായി രവീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കെ സുരേന്ദ്രന്‍ തന്നെ വന്നു കണ്ടിരുന്നു. ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബിജെപിയുമായി യോജിക്കാനാവില്ലെന്ന് സുരേന്ദ്രനെ അറിയിച്ചു. താന്‍ വിശ്വാസിയാണ്, കമ്യൂണിസ്റ്റുമാണ്. വിശ്വാസികള്‍ക്ക് സിപിഎമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

അതേസമയം തോട്ടത്തില്‍ രവീന്ദ്രനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സുഹൃത്ത് എന്ന നിലയിലാണ് രവീന്ദ്രനെ കണ്ടത്. അതിലപ്പുറം ഒന്നുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ചേരുന്നതിനു പലരുമായും ബിജെപി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍  എത്തിയതിനു പിന്നാലെ ഒട്ടേറെ പ്രമുഖര്‍ ബിജെപിയില്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല