അനിൽ നമ്പ്യാർ/ ഫെയ്‌സ്‌ബുക്ക് 
Kerala

കളമശ്ശേരി ബോംബ് സ്ഫോടനം; വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെ കേസ്

യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിൽ കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ കേസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിൽ കേസെടുത്തത്. ഐപിസി 153, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പങ്കുവെച്ചതിന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെയും കോട്ടയം കുമരകം പൊലീസും കേസെടുത്തിരുന്നു.

മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജൻ സ്കറിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT