കൊല നടന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു/ ടിവി ദൃശ്യം 
Kerala

ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, മൃതദേഹത്തില്‍ ലൈംഗിക വേഴ്ച നടത്തി; കാഞ്ഞൂര്‍ കൊലപാതകം അതിപൈശാചികം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

രത്‌നവല്ലിക്ക് മറ്റൊരാളുമായുണ്ടായ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാലടി കാഞ്ഞൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മൃതദേഹത്തില്‍ രതിവൈകൃതം നടത്തിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തമിഴ്‌നാട് സ്വദേശിനി രത്‌നവല്ലിയെ ആണ് ഭര്‍ത്താവ് മഹേഷ് കുമാര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹത്തില്‍ മഹേഷ് കുമാര്‍ ലൈംഗിക വേഴ്ച നടത്തി എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

രത്‌നവല്ലിക്ക് മറ്റൊരാളുമായുണ്ടായ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കാഞ്ഞൂരില്‍ ഇവര്‍ താമസിക്കുന്ന വാടകവീടിന് സമീപത്തെ ജാതിതോട്ടത്തില്‍ വെച്ച് രത്‌നവല്ലിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മൃതദേഹത്ത് ശരീരദ്രവം കണ്ടെത്തിയെങ്കിലും ലൈംഗികവേഴ്ച കൊലപാതകത്തിനു മുമ്പാണോ ശേഷമാണോ എന്നതില്‍ പൊലീസിന് വ്യക്തത ഇല്ലായിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം പൈശാചികമാണെന്ന് തെളിഞ്ഞത്. മുത്തു എന്നയാളുമായി അടുപ്പത്തിലായ രത്‌നവല്ലി, ദാമ്പത്യജീവിതം തുടരാന്‍ താല്‍പര്യമില്ലെന്ന് മഹേഷിനെ അറിയിച്ചിരുന്നു. പൊങ്കലിന് ജന്മനാടായ തെങ്കാശിയില്‍ പോയ രത്‌നവല്ലിയെ മഹേഷ് കുമാര്‍ കാലടിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. അന്നു തന്നെ കൊലപാതകവും നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT