കെ വി ലക്ഷ്മണ 
Kerala

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 30 വര്‍ഷം തടവും പിഴയും

മൊറാഴ സ്വദേശിയായ കെ വി ലക്ഷ്മണനാണ് (66) മട്ടന്നൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

മൊറാഴ സ്വദേശിയായ കെ വി ലക്ഷ്മണനാണ് (66) മട്ടന്നൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ലൈംഗികമായി പീഡിപ്പിച്ചത്.

കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ സി സുഭാഷ് ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി ഷീന ഹാജരായി.

Kannur POCSO case involves a 66-year-old man sentenced to 30 years imprisonment for sexually assaulting a minor boy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

ചിന്തിച്ചു കൂട്ടണ്ട, ഉത്കണ്ഠ കുറയ്ക്കാൻ സിംപിൾ യോ​ഗ

കർഷകർക്ക് കൈത്താങ്ങ്; 10115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ; 24. 276 കോടി അനുവദിച്ചു

കളമശ്ശേരിയില്‍ ട്വിസ്റ്റ്; സി പി ജോണിനെ അനുനയിപ്പിക്കാന്‍ 'പുതിയ ഫോര്‍മുല', കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

യാത്രക്കാര്‍ അറിയാന്‍; തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി 18ന് കോഴിക്കോട് വരെ

SCROLL FOR NEXT