കൊല്ലപ്പെട്ട റിയാസ്‌ 
Kerala

കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു

ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മില്‍ പല തവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്ന് മണിയോണ് റിയാസിനെ ഷിഹാബിനെ കുത്തിയത്. 

ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മില്‍ പല തവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഷിഹാബ് ആക്രമിക്കുകയായിരുന്നു. 

കത്തിക്കുത്തില്‍ സാരമായി പരിക്കേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചയോടെ റിയാസ് മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും

38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ