വീടിനു മുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയി, പത്ത് വയസുകാരൻ അയ കഴുത്തിൽ കുരുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2023 08:20 AM  |  

Last Updated: 26th February 2023 08:24 AM  |   A+A-   |  

10_year_boy_died

ആലിഫ്

 

പാലക്കാട്; വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ പത്തു വയസുകാരൻ അയ കഴുത്തിൽ കുരുങ്ങി മരിച്ചു. പാലക്കാട് തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിൻറെ മകൻ ആലിഫ് (10) ആണ് മരിച്ചത്. ശനിയാഴ്ച  രാത്രി ഏഴ് മണിക്കാണ് സംഭവം. 

വീടിനുമുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അമ്മ അന്വേഷിച്ച് എത്തുകയായിരുന്നു. അപ്പോഴാണ് ആലിഫിനെ കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയിൽ കാണ്ടത്. ഉടൻ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തച്ചമ്പാറ സെൻറ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിളിച്ചിട്ട് അനക്കമില്ല, വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ