Karuvatta Murder Case  
Kerala

740 പേജുകൾ; കരുവാറ്റ കൊലപാതകത്തിൽ കൗമാരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

മൂന്ന് പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് അന്വേഷണസംഘം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ ബന്ധുവായ വയോധികനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരായ പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഹരിപ്പാട് പൊലീസാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഓൺലൈനായി 740 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ ബന്ധുവായ പെൺകുട്ടി ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.

16 വയസ് പൂർത്തിയായ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച ശുപാർശയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിന്റെ സ്വഭാവവും കൊലപാതകത്തിന്റെ ആസൂത്രണവും കണക്കിലെടുത്താണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി.

87 സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 98 രേഖകൾ, 12 തൊണ്ടിമുതലുകൾ എന്നിവയാണ് കുറ്റപത്രത്തിലെ പ്രധാന തെളിവുകൾ. ഫോൺ സംഭാഷണങ്ങൾ, ഡിജിറ്റൽ രേഖകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവയും അന്വേഷണത്തിൽ പരിശോധിച്ചിട്ടുണ്ട്.

Karuvatta Murder Case: The investigation team has filed a chargesheet against the teenage accused in the case of hiring a quotation gang to murder an elderly relative in Karuvatta, Haripad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍; 31ാം വയസില്‍ 'റെക്കോർഡ് ബുക്കിൽ' പാക് പേസര്‍!

ജെന്‍സന്‍ ഹുവാങ് രാജിവച്ചു; തച്ചങ്കരിയുടെ രോഗമെന്ത്?; ബച്ചനും മുംബൈ വിമാനത്താവളത്തിനും ബോംബ് ഭീഷണി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആന്റണി വണ്ടി എങ്ങനെയുണ്ട് ?', 'ഒന്ന് ഓടിച്ചു നോക്കുന്നോ'; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ, വൈറലായി വിഡിയോ

സ്വര്‍ണത്തിലേക്ക് ഒരു 'പഞ്ച്'! ബോക്‌സിങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ 'അംബേകര്‍'