പ്രതീകാത്മക ചിത്രം 
Kerala

കാസര്‍കോട് സിപിഎം-ബിജെപി സംഘര്‍ഷം, യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു; കായംകുളത്ത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി വെട്ടേറ്റ് ചികിത്സയില്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ വോ​ട്ടെ​ടു​പ്പ് അവസാനിച്ചതിന് പി​ന്നാ​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തു​ട​രു​ന്നു

Author : സമകാലിക മലയാളം ഡെസ്ക്


കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ വോ​ട്ടെ​ടു​പ്പ് അവസാനിച്ചതിന് പി​ന്നാ​ലെ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തു​ട​രു​ന്നു.  കാ​സ​ർ​ഗോ​ഡ് പ​റ​ക്ക​ളാ​യി​യി​ൽ യുവമോർച്ച കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു.

സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് വെട്ടേറ്റത്.  ബു​ധ​നാ​ഴ്ച രാ​ത്രി​യോടെയാണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ശ്രീ​ജി​ത്തി​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക ഓ​മ​ന​യ്ക്കും പ​രി​ക്കു​ണ്ട്. ഇ​വ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലീം ലീ​ഗ് പ്രവർത്തകൻ ചൊവ്വാഴ്ച അർധ രാത്രിയോടെ വെട്ടേറ്റ് മരിച്ചിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ലീ​ഗ് ആരോപിച്ചു.  ചൊവ്വാഴ്ച കായംകുളത്തും ഹരിപ്പാടും സിപിഎം കോൺ​ഗ്രസ് സംഘർഷമുണ്ടായിരുന്നു.  എരുവ സ്വദേശിയായ അഫ്‌സൽ, നൗഫൽ എന്നിവർക്ക് ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റിരുന്നു. പിന്നാലെ കായംകുളത്ത് ഒരു കോൺഗ്രസ് പ്രവർത്തകന് കൂടി വെട്ടേറ്റു. കായംകുളം പുതുപ്പള്ളി സോമൻ(44) ആണ് വെട്ടേറ്റ് ചികിത്സയിൽ കഴിയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം

'മുഖ്യനോട് ചോദ്യം വേണ്ട', മാധ്യമങ്ങളെ തടഞ്ഞ് പൊലീസ്; തൃശൂരിലെ പുസ്തക പ്രകാശന ചടങ്ങിനിടെ പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം