കൊല്ലം: പരസ്യകമ്പനികള്‍ കാരണം കെഎസ്ആര്‍ടിസിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ടെണ്ടര്‍ ഉണ്ടാക്കിയ ശേഷം കള്ളക്കേസ്് ഉണ്ടാക്കി കോടതിയില്‍ പോയി പണം ഈടാക്കും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇത്തരം ആളുകളെ കരിമ്പട്ടികയില്‍പ്പെടുത്തി. എന്നാല്‍ ഇതോടെ ടെണ്ടര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ പരസ്യം പിടിച്ച് ഏതൊരു ചെറുപ്പക്കാരനും ജീവിക്കാവുന്ന രീതിയില്‍ തൊഴില്‍ദാന പദ്ധതി ഉടന്‍വരുമെന്നും മന്ത്രി പറഞ്ഞു. 'കഴിഞ്ഞ ഏഴെട്ടുവര്‍ഷമായി പരസ്യക്കമ്പനികള്‍ കാരണം കോടാനുകോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. 65 കോടി രൂപയെങ്കിലും ഈ വകയില്‍ നഷ്ടമായി. ടെണ്ടര്‍ വിളിച്ചാല്‍ സംഘം ചേര്‍ന്ന് വരാതിരിക്കുകയാണ്. അവനെ വിറ്റകാശ് നമ്മുടെ പോക്കറ്റില്‍ കിടപ്പുണ്ട്. ഏതൊരു ചെറുപ്പക്കാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് എംപാനല്‍ ചെയ്ത ശേഷം നിങ്ങള്‍ക്ക് പരസ്യം പിടിക്കാം. അതിന്റെ നിശ്ചിത ശതമാനം തുക അപ്പോള്‍ തന്നെ നിങ്ങളുടെ കൈയില്‍ തരും. ഈ തൊഴില്‍ദാന പദ്ധതി പത്തനാപുരത്ത് വച്ച് പ്രഖ്യാപിക്കുകയാണ്'- മന്ത്രി പറഞ്ഞു.
അതേസമയം ഇന്നലെ കോതമംഗലത്തെ ഉദ്ഘാടനപരിപാടിക്കിടെ ഹോണ്‍ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകള്‍ക്കെതിരെ ഗതാഗത മന്ത്രി നടപടി നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബസ് ഡ്രൈവര്‍. സ്റ്റാന്‍ഡില്‍ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോണ്‍ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവര്‍ അജയന്‍ പറയുന്നത്. ഹോണ്‍ സ്റ്റക്കായിപ്പോയത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാന്‍ ചെന്നപ്പോള്‍ അടുപ്പിച്ചില്ലെന്നും അജയന്‍ പറയുന്നു.
കോതമംഗലത്തെ നവീകരിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മന്ത്രി വേദിയില്‍ പ്രവേശിച്ചതിന് പിന്നാലെ എം എല്‍ എ യുടെ ആമുഖ പ്രസംഗം. ഇതിനിടെയാണ് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്കെത്തിയത്. ഇതോടെ മൈക്ക് വാങ്ങി വണ്ടി പിടിക്കാന്‍ ഗണേഷ് കുമാര്‍ ഉത്തരവിട്ടു. ഹോണ്‍ ജാമയതിനാല്‍ കേബിള്‍ മുറിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടതിന് ശേഷം സ്റ്റാന്‍ഡില്‍ നിന്നും മടങ്ങിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബസ് ഡ്രൈവറുടെ വിശദീകരണം വാഹനത്തിന്റെ ഹോണ്‍ ജാം ആയതാണ് പ്രശ്‌നത്തിന് കാരണമെന്നറിയിച്ചപ്പോള്‍ മന്ത്രിയുടെ മറുപടി ഇങ്ങനെ രാത്രി സര്‍വീസ് നടത്താത്ത സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടി കടുപ്പിക്കാനൊരുങ്ങുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates