K Rajan fb
Kerala

വലത് തരം​ഗത്തിനിടെ പുതു ചരി‍ത്രമെഴുതി കെ രാജൻ; ഒല്ലൂരിൽ ഹാട്രിക്ക് വിജയം

8,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തുടരെ മൂന്നാം വട്ടവും ജയിച്ചു കയറിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ മന്ത്രിമാരിൽ പലരും ഞെട്ടിക്കുന്ന തോൽവി നേരിട്ടു. എന്നാൽ മന്ത്രിയായിരുന്ന കെ രാജൻ അതിൽ നിന്നു വേറിട്ടു നിന്നു. ഒല്ലൂരിൽ അദ്ദേഹം ഹാട്രിക്ക് വിജയം സ്വന്തമാക്കി പുതു ചരിത്രമെഴുതി. കനത്ത വലതുപക്ഷ തരംഗത്തിനിടെയിലും ഒല്ലൂർ നിയോജക മണ്ഡലത്തിൽ മിന്നും വിജയം കരസ്ഥമാക്കിയാണ് മൂന്നാം തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ രാജൻ നിയമസഭയിലെത്തുന്നത്.

രാജൻ 69,703 വോട്ടുകൾ നേടി. 8,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തുടരെ മൂന്നാം വട്ടവും ജയിച്ചു കയറിയത്.

ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒല്ലൂർ മണ്ഡലത്തിൽ നിന്ന് ഒരു സ്ഥാനാർഥി ഹാട്രിക് വിജയം നേടുന്നത്. സിപിഐ തൃശൂർ ജില്ലാ കൗൺസിൽ ഓഫീസിലെത്തിയ രാജനെ സെക്രട്ടറി കെജി ശിവാനന്ദൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു. ദേശീയ എക്സി. അംഗം കെപി രാജേന്ദ്രൻ, നേതാക്കളായ ഇഎം സതീശൻ, ടിഅർ രമേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.

തുടർന്ന് സിപിഐ ഒല്ലൂർ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി പിഡി റെജിയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. പ്രസാദ് പറേരി, സിനി പ്രദീപ് കുമാർ, എംകെ ഗോപാലകൃഷ്ണൻ എന്നിവരും അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് തുറന്ന ജീപ്പിൽ മണ്ണുത്തി, മാടക്കത്തറ മേഖലകളിൽ രാജൻ നന്ദി പ്രകാശിപ്പിക്കാനെത്തി.

Kerala Assembly Election Result 2026: K Rajan hat trick victory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി