തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിരവധി മന്ത്രിമാരാണ് പിന്നില്‍പ്പോയത്. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി തുടങ്ങിയവരെല്ലാം പിന്നിലാണ്.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ഒല്ലൂരില്‍ മന്ത്രി കെ രാജന്‍, ചേര്‍ത്തലയില്‍ മന്ത്രി പി പ്രസാദ്, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആദ്യ അരമണിക്കൂറിനിടെ, മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്. വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates