ചാണ്ടി ഉമ്മൻ, എംബി രാജേഷ്/ ഫെയ്‌സ്‌ബുക്ക് 
Kerala

ചാണ്ടി ഉമ്മൻ കേരള കോൺ​ഗ്രസുകാരൻ, എംബി രാജേഷ് പാർട്ടിയില്ലാ വ്യക്തി; നിയമസഭ വെബ്‌സൈറ്റിൽ പിഴവ്

ചാണ്ടി ഉമ്മന്റെ പാർട്ടി കേരള കോൺ​ഗ്രസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുപ്പള്ളിയിൽ നിന്നും കോൺ​ഗ്രസ് സ്ഥാനാർഥിയായി ജയിച്ച ചാണ്ടി ഉമ്മൻ നിയമസഭ വെബ്‌സൈറ്റിൽ കേരള കോൺ​ഗ്രസുകാരൻ. www.niyamasabha.nic.in എന്ന പുതിയ ഡൈനാമിക് വെബ്‌സൈറ്റിലാണ് തെറ്റ് കടന്നുകൂടിയത്. 

സഭാംഗങ്ങളെ പരിചയപ്പെടുത്തുന്ന പേജിലെ പ്രൊഫൈല്‍ ബോക്‌സില്‍ ചാണ്ടി ഉമ്മന്റെ പാർട്ടി കേരള കോൺ​ഗ്രസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം എംഎൽഎയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന പേജിൽ നിയമസഭാം​ഗമായി സെപ്‌റ്റംബർ 11ന് ചുമതലയേറ്റു എന്നൊഴിച്ച് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല. അതേസമയം മന്ത്രി എംബി രാജേഷ് സൈറ്റില്‍ പാര്‍ട്ടിയില്ലാ വ്യക്തിയാണ്. മന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെയും പേരിന് നേരെയുള്ള പാര്‍ട്ടിയുടെ കോളം ഒഴിഞ്ഞു കിടക്കുകയാണ്. 

സൈറ്റ് അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് ആദ്യ പേജില്‍ പറയുന്നത്.എന്നാൽ പഴയ സൈറ്റ് നിലവിലുണ്ടെങ്കിലും പുതിയ ഡൈനാമിക് സൈറ്റിന്റെ വിലാസം അവിടെ നല്‍കിയിട്ടുണ്ട്. പഴയ സൈറ്റിലാകട്ടെ അംഗങ്ങളുടെ പട്ടികയില്‍ അന്തരിച്ച ഉമ്മന്‍ചാണ്ടി, പിടി തോമസ് എന്നിവരുടെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍