സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക്‌
Kerala

'ആയുരാരോഗ്യം നേരുന്നു, കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെ'; ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടവും അവര്‍ കരസ്ഥമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുനിത വില്യംസിനും ബുച്ച് വില്‍മോറിനും നല്ല ആരോഗ്യം നേരുന്നതായി മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. ഇരുവരും കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT