ജോസ് കെ മാണി / ഫയല്‍ ചിത്രം 
Kerala

പാലായില്‍ ജോസ് കെ മാണി; കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കുറ്റ്യാടി ഒഴിച്ചിട്ടു

12 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളുടെ പട്ടികയായി. 12 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടി മണ്ഡലത്തിലെ പ്രതിഷേധം കണക്കിലെടുത്ത് സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പാലായില്‍ മാണി സി കാപ്പനെതിരെ ജോസ് കെ മാണി മത്സരിക്കും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സ്റ്റീഫന്‍ ജോര്‍ജ്, റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍, കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍ ജയരാജ്, പൂഞ്ഞാര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി അഡ്വ. ജോബ് മൈക്കിള്‍, തൊടുപുഴ പ്രഫ. കെഎ ആന്റണി, ഇടുക്കി റോഷി അഗസ്റ്റിന്‍, പെരുമ്പാവൂര്‍ ബാബു ജോസഫ്, പിറവം സിന്ധുമോള്‍ ജേക്കബ്, ചാലക്കുടി ഡെന്നീസ് കെ ആന്റണി, ഇരിക്കൂര്‍ സജി കുറ്റിയാനിമറ്റം എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

പതിമൂന്ന് സീറ്റുകളാണ് എല്‍ഡിഎഫില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയത്. ഇതില്‍ കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ലെവല്‍ 2 അഡാസ്, പുതിയ എന്‍ജിന്‍; മാരുതി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ് വരുന്നു, അറിയാം ഫീച്ചറുകള്‍

'ഓമിയെ കാണാന്‍ പറയത്തക്ക ഭംഗിയൊന്നും ഇല്ല'; കുഞ്ഞിനെ അവഹേളിച്ച് കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

'അക്ക', 'ബത്ത', 'സി​ഗ്മ'... കൊതി തീരും വരെ സിനിമ കാണാം; ഈ ആഴ്ചയിലെ ഒടിടി റിലീസുകളിതാ

കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം