ചൊവ്വാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത ( kerala rain)  പ്രതീകാത്മക ചിത്രം
Kerala

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു, കാറ്റിനും സാധ്യത

144.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സമയത്താണ് കണക്കുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തി ( kerala rain) പ്രാപിക്കുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ കാലവര്‍ഷക്കാറ്റ് 10-നുശേഷം മഴയ്ക്ക് അനൂകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ വെള്ളിയാഴ്ചയോടെ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ പറയുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപം കൊണ്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, നേരത്തെയെത്തിയ കാലവര്‍ഷം മെയ് അവസാനവാരം തകര്‍ത്തുപെയ്തപ്പോള്‍ (kerala rain) ജൂണിലെ ആദ്യവാരത്തില്‍ മഴയുടെ അളവില്‍ 67 ശതമാനം കുറവ്. 47.5 മില്ലി മീറ്റര്‍ മഴമാത്രമാണ് ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ചത്. 144.9 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സമയത്താണ് കണക്കുകളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മേയ് 24-ന് ആരംഭിച്ചിരുന്നു. 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയില്‍ ഉള്‍പ്പെടും. കേരളത്തില്‍ കാലവര്‍ഷം ശക്തമായി പെയ്തിറങ്ങിയ മെയ് അവസാന വാരം ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ ഉള്‍പ്പെട്ട പ്രീ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴയായിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വേനല്‍ക്കാല മഴ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ലഭിച്ചത് 116 ശതമാനം അധികമഴ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ ആദ്യവാരത്തിലെ കണക്കുകള്‍ പ്രകാരം എല്ലാ ജില്ലകളിലും മഴക്കുറവുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ്. 87 ശതമാനം മഴയുടെ കുറവാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴയാണ് കണക്കുകളില്‍ മുന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT