kerala flood insurance scheme പ്രതീകാത്മക ചിത്രം
Kerala

പ്രകൃതിദുരന്തങ്ങള്‍ കാരണം വീടിന് നാശം: സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍, അറിയാം വിശദാംശങ്ങള്‍

പ്രകൃതിദുരന്തങ്ങള്‍ കാരണം വാസസ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ കാരണം വാസസ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. പാരാമെട്രിക് ഇന്‍ഷുറന്‍സ്, ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ് (BPL വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇന്‍ഷുറന്‍സ് മാതൃകകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 120.75 കോടി രൂപയാണ് ആകെ വാര്‍ഷിക ചെലവായി കണക്കാക്കുന്നത്. പദ്ധതി നടപ്പാക്കുന്ന വിധം ചുവടെ:

പാരാമെട്രിക് ഇന്‍ഷുറന്‍സ്

ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, നഷ്ടം കണക്കാക്കാതെ മുന്‍കൂട്ടി നിശ്ചയിച്ച തുക അപ്പപ്പോള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് രീതിയാണ് പാരാമെട്രിക് ഇന്‍ഷുറന്‍സ്.

ദുരന്തങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് മുതലായവ) ഉണ്ടായാല്‍ സംസ്ഥാനത്തിന് ഉടന്‍ നഷ്ടപരിഹാരം ലഭിക്കും.

ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.

പണം ആദ്യം സര്‍ക്കാരിന് ലഭിക്കും. അത് നിര്‍ണയിക്കപ്പെട്ട SOP പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കും.

കവറേജ് : സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി

ഇന്‍ഷുറന്‍സ് കാലാവധി : 5 വര്‍ഷത്തേക്ക്

പ്രീമിയം: മൊത്തം കവറേജിന്റെ 3% - 8% (ഉദാ: 500 കോടി കവറേജിന് 15-40 കോടി പ്രതിവര്‍ഷം)

ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ് (ബിപിഎല്‍ കുടുംബങ്ങള്‍ക്കു മാത്രം)

നിശ്ചിതപ്രദേശത്തെ, നിര്‍ണയിക്കപ്പെട്ട തോതിനേക്കാള്‍ ഉയര്‍ന്ന ദുരന്ത പ്രതിഭാസങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കാറ്റിന്റെ വേഗം മുതലായവ) ഉണ്ടായാല്‍ ആ പ്രദേശത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കും.

വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീര്‍ണ്ണം, നിര്‍മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങള്‍ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കില്‍ റാന്‍ഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.

വീടിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍ക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍, അറ്റകുറ്റപണി പൂര്‍ത്തിയാകും വരെ വാടക സഹായം എന്നിവ ഉള്‍പ്പെടെ യഥാര്‍ഥ നഷ്ടം പരിഹരിക്കും.

ഒരു വീടിന് ഇന്‍ഷുറന്‍സ് പരിരക്ഷ - 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തില്‍നിന്നു വര്‍ധിപ്പിക്കുമ്പോള്‍ ആനുപാതികമായ വര്‍ധന പ്രീമിയം തുകയില്‍ ഉണ്ടാകും)

ഇന്‍ഷുറന്‍സ് കമ്പനി സര്‍വേയും സര്‍ക്കാര്‍ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിങ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും.

ഗുണഭോക്താക്കള്‍: ബിപിഎല്‍ കുടുംബങ്ങള്‍, (മറ്റ് ദുര്‍ബല വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാം).

ഒരു വിടിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ - 10 ലക്ഷം വരെ.

ഭാവിയില്‍: ബിപിഎല്‍ അല്ലാത്ത കടുംബങ്ങള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് (പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍/ബില്‍ഡിങ് പെര്‍മിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .

ഇന്‍ഡെംനിറ്റി മോഡല്‍: 80.75 കോടി രൂപ (വാര്‍ഷികം).

kerala flood insurance scheme, know details of financial security plan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി പോറ്റിക്ക് മുമ്പും തട്ടിപ്പ്, 2012 ല്‍ ശബരിമല കൊടിമരത്തില്‍ സ്വര്‍ണ്ണ പെയിന്റടിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ട്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്?

പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി; കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

SCROLL FOR NEXT