Kerala GAD Website Hacked 
Kerala

കേരള പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: പാക് പതാകയും ഭീഷണി സന്ദേശവും

വിവരങ്ങൾ ചോർന്നോ എന്ന് സൈബർ വിദഗ്ദ്ധർ പരിശോധിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പിന്റെ (ജിഎഡി) ഔദ്യോഗിക വെബ്‌സൈറ്റ് പാകിസ്താൻ ഹാക്കർ സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാവിലെയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. വെബ്‌സൈറ്റിന്റെ ഹോം പേജിൽ പാകിസ്താന്റെ ദേശീയ പതാക പതിപ്പിക്കുകയും പാകിസ്താനെ അനുകൂലിച്ചുകൊണ്ടുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

'ടീം ബ്ലാക്ക്‌ലീറ്റ്‌സ്' എന്ന ഹാക്കർ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പിൽ അവകാശപ്പെടുന്നത്. "ഞങ്ങൾ പാകിസ്താൻ ഹാക്കർമാരാണ്, ദിവസവും നിരവധി വെബ്‌സൈറ്റുകൾ ഞങ്ങൾ ഹാക്ക് ചെയ്യാറുണ്ട്, ഇന്ന് നിങ്ങളുടെ ദിവസമാണ്" എന്ന തരത്തിലുള്ള മുന്നറിയിപ്പ് സന്ദേശമാണ് ഹാക്കർമാർ പേജിൽ പ്രദർശിപ്പിച്ചത്. സുരക്ഷാ ലംഘനം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഹോസ്റ്റിംഗ് സേവനദാതാക്കൾ വെബ്‌സൈറ്റിന്റെ അക്കൗണ്ട് താല്ക്കാലികമായി സസ്‌പെൻഡ് ചെയ്തു.

വെബ്‌സൈറ്റിൽനിന്ന് പ്രധാനപ്പെട്ട സർക്കാർ രേഖകളോ വിവരങ്ങളോ ചോർന്നിട്ടുണ്ടോ എന്ന കാര്യം സൈബർ സുരക്ഷാ വിദഗ്ദ്ധരുടെ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പുവരുത്തിയ ശേഷം മാത്രമേ വെബ്‌സൈറ്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് സൈബർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകും. കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന വെബ്‌സൈറ്റുകളും ഇ-ഗവേണൻസ് സംവിധാനങ്ങളും പ്രവർത്തിക്കുന്നത്.

The official website of the General Administration Department (GAD) of the Kerala Government was compromised on Sunday morning in a suspected cyberattack claimed by a Pakistani hacker collective calling itself 'Team Blackleets'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മഴ വീണ്ടും ശക്തമാകുന്നു, ബുധനും വ്യാഴവും യെല്ലോ അലർട്ട്; കള്ളക്കടലിൽ ജാ​ഗ്രത, തീരപ്രദേശങ്ങളിൽ റെഡ‍് അലർട്ട്

SBI: സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 207 ഒഴിവുകൾ

'തൃശൂർ സ്ലാങ് ആദ്യമായി വരുന്നത് ആ ഭരതൻ സിനിമയിൽ, അത് നന്നായി ക്ലിക്ക് ആവുകയും ചെയ്തു'; ടി ജി രവി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM 74 lottery result

സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളുമായി സുഹൃത്തുക്കളുടെ കളി: തിരുവോണം ബംപർ തങ്ങൾക്കല്ലെന്ന് രാഗേഷും സാഹിബും; 30 കോടിയുടെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്