ഗള്‍ഫിലെ എസ്എസ്എല്‍സി പരീക്ഷ വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഫയല്‍
Kerala

ഗള്‍ഫിലെ എസ്എസ്എല്‍സി പരീക്ഷ വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാന്‍ തീരുമാനം

യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച പരീക്ഷകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഗള്‍ഫ് മേഖലയില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പരീക്ഷകള്‍ പുന:രാരംഭിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല കൂടിയാലോചന യോഗം ചേര്‍ന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടാന്‍ യോഗത്തില്‍ തീരുമാനമായി.

യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച പരീക്ഷകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍, പരീക്ഷാ തീയതികളും മറ്റ് നിര്‍ദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് കമീഷന്റെ അനുമതി അനിവാര്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തെത്തുടര്‍ന്ന് മാര്‍ച്ച് രണ്ടിനാണ് നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി വച്ചത്.

Kerala Govt to expedite SSLC exams in Gulf; decision to seek Election Commission's nod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്റ്റേഡിയത്തിലെ അതേ ആവേശം അറിയാം; 'ഐപിഎൽ ഫാൻ പാർക്ക്' പുതുപ്പള്ളിയിലും!

​ഗുവാഹത്തിയിൽ മഴ; ഐപിഎല്ലിലെ 'റോയൽ' പോര് വൈകുന്നു

റെക്കോര്‍ഡിട്ട് സ്ത്രീ വോട്ടര്‍മാര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 81.19% പേര്‍

അഞ്ചരക്കണ്ടി മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

SCROLL FOR NEXT