മുഖ്യമന്ത്രി പിണറായി വിജയൻ  ഫയൽ
Kerala

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി; ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസം: മുഖ്യമന്ത്രി

'വലിയ തോതില്‍ നിഷേധരൂപത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ വല്ലാത്ത താല്‍പ്പര്യം ചിലര്‍ കാണിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം വ്യവസായിക രംഗത്ത് കേരളം മികച്ച പുരോഗതി നേടി. ഇത് കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ ചിലര്‍ക്ക് പ്രയാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ തോതില്‍ നിഷേധരൂപത്തിലുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ വല്ലാത്ത താല്‍പ്പര്യം ചിലര്‍ കാണിക്കുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ഒരാള്‍ പരസ്യമായി പറയുകയാണ്. അദ്ദേഹം നമ്മുടെ സംസ്ഥാനത്ത് മന്ത്രിപദവിയുള്ള ആളാണെന്നും, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷ നേതാവാണ്. അല്ലാതെ കേരളത്തിന്റെ പ്രതിപക്ഷമല്ലല്ലോ. അസംബ്ലിയില്‍ ഭരണപക്ഷം ഉള്ളതുകൊണ്ടാണ് പ്രതിപക്ഷവും വരുന്നത്. അത് ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷമാണ്. അല്ലാതെ നാടിന്റെ പ്രതിപക്ഷമായി മാറരുത്. എല്‍ഡിഎഫിനോടുള്ള വിരോധം നാടിനോടും ജനങ്ങളോടും ആകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT