പ്രതീകാത്മക ചിത്രം 
Kerala

50 മുതല്‍ 550രൂപ വരെ വര്‍ധന;  വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി

ഫെബ്രുവരി മൂന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടയിലും വെള്ളക്കരം വര്‍ധിപ്പിച്ച് താരിഫ് പുറത്തിറക്കി. വിവിധ സ്ലാബുകള്‍ക്ക് നിലവില്‍ ഉള്ളതിനേക്കാള്‍ 50 രൂപ മുതല്‍ 550 രൂപ വരെ പ്രതിമാസം കൂടും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം പതിനയ്യായിരം ലിറ്റര്‍ വരെ സൗജന്യമായി നല്‍കും. ഫെബ്രുവരി മൂന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്

ഓരോ കുടുംബത്തിനും വിവിധ സ്ലാബുകള്‍ അനുസരിച്ച് 50 രുപ മുതല്‍ 550 പ്രതിമാസം അധികം വരെ വര്‍ധിക്കുമെന്നാണ് താരിഫ് വ്യക്തമാക്കുന്നത്. മിനിമം നിരക്ക് 22 രൂപ അഞ്ച് പൈസ എന്നത് നിലവില്‍ 72 രൂപ അഞ്ച് പൈസയായിട്ടാണ് വര്‍ധിച്ചത്. മിനിമം നിരക്കില്‍ 50 രൂപയുടെ വര്‍ധനവാണ് ഒരു മാസം ഉണ്ടാകുക.  

ഒരു കുടുംബം പതിനയ്യായിരം മുതല്‍ 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ശരാശരി കണക്ക്. അത്തരം സ്ലാബില്‍ പെട്ടവര്‍ക്ക് പ്രതിമാസം 153 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക. രണ്ടുമാസം കൂടുമ്പോഴാണ് വെള്ളക്കരം അടയ്‌ക്കേണ്ടത്. അപ്പോള്‍ മിനിമം നിരക്ക് വര്‍ധന നൂറ് രൂപയായി ഉയരും. 


5000 ലീറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 രൂപ. അതു കഴിഞ്ഞുള്ള ഉപയോഗത്തിന് ഓരോ ആയിരം ലീറ്ററിനും 14.41രൂപ അധികം നല്‍കണം

5000 മുതല്‍ 10,000 വരെഅയ്യായിരം വരെ 72.05രൂപ. പിന്നീട് ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 14.41 രൂപ അധികം നല്‍കണം. 

10000 മുതല്‍ 15000 ലീറ്റര്‍വരെ പതിനായിരം ലീറ്റര്‍ വരെ മിനിമം ചാര്‍ജ് 144.10 രൂപ. പതിനായിരം ലീറ്റര്‍ കഴിഞ്ഞാല്‍ ഓരോ ആയിരം ലീറ്ററിനും 15.51രൂപകൂടി അധികം നല്‍കണം.

1500020000ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 16.62 രൂപ

2000025000ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 17.72 രൂപ

2500030000ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 19.92 രൂപ

3000040000 ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 23.23 രൂപ
 
4000050000 ലീറ്റര്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലീറ്ററിനും 25.44 രൂപ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT