Kerala man dies in Israel amid conflict uncertainty SPECIAL ARRANGEMENT
Kerala

സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

സംഭവത്തിന്റെ കൂടുതൽ വിവരങ്ങള്‍ ലഭിക്കാനായി എംബസി അധികൃതരെ സമീപിച്ചിരിക്കുകയാണ് കുടുംബം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ എസ് എസ് ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മരണവിവരം ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

താമസ സ്ഥലത്ത് നിന്ന് പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ പോകുന്നു എന്നാണ് ബന്ധുക്കള്‍ക്ക് അവസാനം അയച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞത്. പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ഈ മാസം 13ന് ആണ് അവസാനമായി സുരേഷ്ബ ന്ധുക്കളുമായി സംസാരിച്ചത്. അതിന് ശേഷം സുരേഷിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങള്‍ ലഭിക്കാനായി എംബസി അധികൃതരെ സമീപിച്ചിരിക്കുകയാണ് കുടുംബം. രണ്ടു വർഷമായി ഇസ്രയേലിൽ ജോലി ചെയ്ത് വരികയാണ് സുരേഷ്. ഭാര്യ ചിത്രയ്ക്ക് കുവൈത്തിലാണ് ജോലി.

Kerala man dies in Israel amid conflict uncertainty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്

ഡോക്ടറുടെ നിർദേശപ്രകാരം കോഫി മേക്കർ വാങ്ങി, കരളിന്റെ ആരോ​ഗ്യത്തിന് ദിവസവും രണ്ട് കപ്പ് കട്ടൻ, ദീപികയുടെ പുതിയ ശീലത്തെ കുറിച്ച് ഷുഹൈബ്

'ചായ തന്ന ശേഷം കുഴഞ്ഞുവീണു', ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍, നിര്‍ണായകമായത് പോസ്റ്റ്‌മോര്‍ട്ടം

ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ കുറവിന്റെ സൂചനയായേക്കാം

SCROLL FOR NEXT