Kerala Mangalyam Scheme 2026 Apply for ₹70,000 Marriage Aid pexels
Kerala

വിവാഹത്തിന് 70,000 രൂപ സർക്കാർ ധനസഹായം; മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

അർഹരായവർക്ക് ഒറ്റത്തവണയായി 70,000 രൂപയാണ് ധനസഹായം നൽകുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 30 വൈകിട്ട് 5 മണി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങളിലെ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർക്ക് ഒറ്റത്തവണയായി 70,000 രൂപയാണ് ധനസഹായം നൽകുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 30 വൈകിട്ട് 5 മണി.

ആർക്കൊക്കെ അപേക്ഷിക്കാം?

  • മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

  • അപേക്ഷകയുടെ കുടുംബം മുൻഗണനാ വിഭാഗത്തിലെ മഞ്ഞ (AAY), പിങ്ക് റേഷൻ കാർഡ് വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കണം.

  • കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽനിന്നും ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

  • വിവാഹം കഴിഞ്ഞ പെൺകുട്ടിയുടെ പ്രായം 18 വയസ്സ് പൂർത്തിയായിരിക്കണം.

  • 2025 നവംബർ 1 മുതൽ 2026 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവാഹം നടന്നവർക്കാണ് അപേക്ഷിക്കാനാകുക.

  • ഒരു കുടുംബത്തിൽനിന്ന് ഒരു പെൺകുട്ടിയുടെ വിവാഹത്തിനാണ് ധനസഹായം അനുവദിക്കുക.

ആവശ്യമായ രേഖകൾ

അപേക്ഷയോടൊപ്പം വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സമർപ്പിക്കണം. പ്രധാനമായും:

  • പെൺകുട്ടിയുടെ റേഷൻ കാർഡിന്റെ പകർപ്പ്

  • വരുമാന സർട്ടിഫിക്കറ്റ്

  • കുടുംബ വാർഷിക വരുമാനം വ്യക്തമാക്കുന്ന രേഖ

  • വിവാഹം നടന്നതിന്റെ തെളിവ്

  • വിവാഹം കഴിച്ച പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന SSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്

  • അപേക്ഷകയുടെയും അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്‌ബുക്കിന്റെയും പകർപ്പ്

  • വിവാഹവുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ

അപേക്ഷിക്കേണ്ട അവസാന തീയതി

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വൈകിട്ട് 5 മണി ആണ്. അപേക്ഷകർ സമുന്നതി പദ്ധതിയുടെ ഔദ്യോഗിക മാർഗനിർദേശങ്ങൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക..

അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://kswcfc.org/wp-content/uploads/2026/11/Mangalya-Guidelines-and-application-form.pdf

Kerala Mangalyam Scheme 2026 Apply for 70,000 rs Marriage Aid.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കിയ അഴിമതി, 'വന്‍കൊള്ള'; ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി

'നിങ്ങളെ കാണാന്‍ എന്റെ മുന്‍ കാമുകിയെ പോലെ തന്നെയുണ്ട്'; ആരാധകന്റെ കമന്റിന് സുനൈനയുടെ 'തഗ്ഗ്' മറുപടി

കറിവേപ്പില ഇനി അഴുകിപോകില്ല, ഈ ടെക്നിക് ഒന്ന് പരീക്ഷിച്ചു നോക്കൂ

ഇടുക്കി ശാന്തൻപാറയിൽ മധ്യവയസ്കയെ വീടിനു സമീപം തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ആഡംബരങ്ങളില്ല, സെറ്റുകളുമില്ല; 'ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണക്കാക്കൂ'; ബേബി ബംപ് ചിത്രം പങ്കുവച്ച് സാമന്ത