Kerala Police Association System Revamped Under New Government Order  file
Kerala

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

പുതിയ ഭേദഗതി വന്നതോടെ സി.ആർ. ബിജു പ്രസിഡന്റും ആർ. പ്രശാന്ത് ജനറൽ സെക്രട്ടറിയുമായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ അംഗങ്ങളെ മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ അഴിച്ചു പണിയുമായി യുഡിഎഫ് സർക്കാർ. നേരത്തെയുണ്ടായിരുന്ന മൂന്ന് അസോസിയേഷനുകൾക്ക് പകരം ഇനി മുതൽ രണ്ട് സംഘടനകൾ മാത്രമായിരിക്കും പൊലീസിൽ ഔദ്യോഗികമായി പ്രവർത്തിക്കുക. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഇനി ഉണ്ടാകുക. ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കി.

പുതിയ ഭേദഗതി വന്നതോടെ സി.ആർ. ബിജു പ്രസിഡന്റും ആർ. പ്രശാന്ത് ജനറൽ സെക്രട്ടറിയുമായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ അംഗങ്ങളെ മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം. പുതിയ ക്രമീകരണമനുസരിച്ച് സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്ഐ, എഎസ്ഐ വരെയുള്ള ഉദ്യോഗസ്ഥർ കേരള പൊലീസ് അസോസിയേഷന്റെ ഭാഗമാകും.

എസ്‌ഐ മുതല്‍ നോണ്‍ ഐപിഎസ് എസ് പി വരെയുള്ളവർ പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനിലായിരിക്കും ഉൾപ്പെടുക.

നിലവിലുള്ള കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, മറ്റ് അവകാശങ്ങളും ബാധ്യതകളും എന്നിവയെല്ലാം നിയമാനുസൃത നടപടിക്രമം പാലിച്ച് കേരള പൊലീസ് അസോസിയേഷനിലേക്ക് 60 ശതമാനവും കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് 40 ശതമാനവും കൈമാറുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Kerala Police Association System Revamped Under New Government Order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'

അന്‍സിബയ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി; നാളെ ഹൈക്കോടതിയെ സമീപിക്കും

നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം.കെ റാമിനെ ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു