SPICES AI IMAGE
Kerala

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം; 'ബ്രാന്‍ഡ് കേരളം' പ്രഖ്യാപിച്ച് ബജറ്റ്

ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും ഉറപ്പുവരുത്താന്‍ സമഗ്രമായ വിപണി വികസന സംരംഭമായ 'ബ്രാന്‍ഡ് കേരളം' സര്‍ക്കാര്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും ഉറപ്പുവരുത്താന്‍ സമഗ്രമായ വിപണി വികസന സംരംഭമായ 'ബ്രാന്‍ഡ് കേരളം' സര്‍ക്കാര്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഓരോ മലയാളിയെയും കേരളത്തിന്റെ മികച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കുംവിധം അഭിലഷണീയ മൂല്യം പ്രദാനം ചെയ്യുന്നതായിരിക്കണം ഇവയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ കൂട്ടുകള്‍, കശുവണ്ടി, കയര്‍ എന്നി കേരളീയ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ലോക പ്രശസ്തമാണ്. എന്നിരുന്നാലും അവ പലപ്പോഴും ആഗോള വിപണികളില്‍ ഇടനിലക്കാരുടെ ലേബലുകളിലാണ് എത്തുന്നത്. ഇതുവഴി കേരളത്തിലെ ഉല്‍പ്പാദകര്‍ക്ക് അര്‍ഹിക്കുന്ന മൂല്യം ലഭിക്കാതെ വരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ബ്രാന്‍ഡ് കേരളം എന്ന സംരംഭം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുണനിലവാരവും ആധികാരികതയും ഉറപ്പുനല്‍കുന്ന ഒരു സര്‍ട്ടിഫിക്കേഷന്‍ ചട്ടക്കൂടായ കേരള മാര്‍ക്ക് വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി ഒരു പ്രത്യേക സംവിധാനം ഉണ്ടാകും. ഈ സര്‍ട്ടിഫിക്കേഷന്‍ ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ആഭ്യന്തര- അന്തര്‍ദേശീയ വിപണികളിലുടനിളം കേരളത്തിലെ ഉല്‍പ്പാദകര്‍ക്ക് വിപണിയിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Kerala products will now have their own address in global markets; Budget announces 'Brand Kerala'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു

സുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍