kerala rain file
Kerala

ചക്രവാതച്ചുഴി: നാളെ മുതല്‍ നാലുദിവസം ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുള്ള ചക്രവാതച്ചുഴി മ്യാന്മാര്‍- ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായി വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്ക് എത്താന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ മഴ ലഭിക്കുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain alert today, heavy rain from tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; രണ്ട് എംഎല്‍എമാരുടെ സീറ്റ് പിടിച്ചെടുത്തു

'ക്ഷമിക്കണം, ഒരുനാള്‍ ഒരുമിച്ച് അഭിനയിക്കണം'; ഇനാരിറ്റു സിനിമ 'തട്ടിയെടുത്തതില്‍' ഫഹദിനോട് റിസ് അഹമ്മദ്

IGNOU: അധ്യാപകർക്ക് അവസരം; 43 ഒഴിവുകൾ, നേരിട്ട് നിയമനം

രാജ്യത്തെ 9% വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീംകോടതി ടാസ്‌ക് ഫോഴ്‌സ് സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

FYUGP: പുതു തലമുറ ബിരുദം നേടിയ ആളാണോ? ഭാവിയില്‍ ആശയക്കുഴപ്പം വേണ്ട, പരിഹരിക്കാൻ രജിസ്ട്രി വരുന്നു