kerala rain ഫയല്‍ ചിത്രം
Kerala

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എട്ടു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

kerala rain alert today, heavy rain in 8 districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണം മന്ത്രിമാരിലേക്കും?; സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

കൊൽക്കത്തയിലെ കൂറ്റൻ 'മെസി ശിൽപ്പം' കാറ്റിൽ ആടി ഉലയുന്നു; പൊളിക്കാൻ നീക്കം

പുതിയ ഡിസൈന്‍, മാറ്റം വരുത്തിയ കാബിന്‍, നിരവധി ഫീച്ചറുകള്‍; പുതുതലമുറ ടിയാഗോ വിപണിയില്‍, ഒപ്പം സിഎന്‍ജി, ഇവി പതിപ്പുകളും

സിബിഎസ്ഇ പരീക്ഷാഫല വിവാദം; വീഴ്ചകൾ സമ്മതിച്ച് കേന്ദ്ര സർക്കാർ, സാങ്കേതിക മേൽനോട്ടത്തിന് ഐഐടി സംഘം

SCROLL FOR NEXT