kerala rain alert today ഫയല്‍ ചിത്രം
Kerala

മുന്നറിയിപ്പില്‍ മാറ്റം; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്

25/11/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

26/11/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

27/11/2026: ആലപ്പുഴ, കോട്ടയം, എറണാകുളം

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

kerala rain alert today, heavy rain in districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാൻസറിന് കാരണമാകുമോ ഈ രാസവസ്തുക്കൾ? ബിസ്‌ലേരി കുപ്പിവെള്ളത്തിൽ കണ്ടെത്തിയത് എന്ത്? |EXPLAINER

കഥയുടെ കുലപതിക്ക് 97-ാം പിറന്നാൾ; ജന്മദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാക്കൾ

പറ്റിപ്പ് തെണ്ടികള്‍; എന്റെ പേര് പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ പറ്റിക്കുന്നു, ഇവന്‍ വെറും കള്ളന്‍; തുറന്നടിച്ച് മിഥുന്‍ രമേശ്

കോഴിക്കോട് ആയുഷ് മിഷനിൽ വൻ അവസരം; കുക്ക് മുതൽ സൈക്കോളജിസ്റ്റ് വരെ ഒഴിവുകൾ, നവംബർ 30 വരെ അപേക്ഷിക്കാം

'അനു നല്ല നടിയല്ലേ, ഇതും ചെയ്ത് കാണിച്ചു കൊടുക്ക്'; ആ വാശിയിലാണ് മെലിഞ്ഞത്: അനു സിത്താര