kerala rain ഫയൽ ചിത്രം
Kerala

ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; 6 ജില്ലകളിൽ യെല്ലോ

വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല തീർഥാടകർ ജാ​ഗ്രത പാലിക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

kerala rain: Rain will continue in isolated places in the state. Yellow alert in six districts today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

പറഞ്ഞ ജോലിക്കുള്ള വിസ കിട്ടിയില്ല; ഒന്നരലക്ഷം നല്‍കണമെന്ന് ആവശ്യം, തട്ടിപ്പുകാരന്റെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

ലോക്‌സഭ അംഗസംഖ്യ 850ലേക്ക്, ബിഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവ്, ബിഇിസിഐഎൽ വഴി നിയമനം ഏപ്രിൽ 27 നകം അപേക്ഷിക്കണം

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കണ്ണൂരില്‍ കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

SCROLL FOR NEXT