Palakkad junction source: wikipedia
Kerala

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് ഇന്ത്യന്‍ റെയില്‍വേ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പാലക്കാട്: പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് ഇന്ത്യന്‍ റെയില്‍വേ. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗലൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ഭാഗമായ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റം നിലവില്‍ വരും. ഇന്ന് ചേർന്ന റെയിൽവേ ബോർഡ് യോ​ഗമാണ് തീരുമാനമെടുത്തത്.

ഉള്ളാള്‍ വരെയുള്ള മംഗലൂരു റെയില്‍വേ പ്രദേശമാണ് ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്ന് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറുന്നത്. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ 60 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാവിയില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിനെയും തീരുമാനം ബാധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലടക്കം കേരളത്തെ ബാധിക്കാം.

അതേസമയം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഭാഗമായി തോക്കൂര്‍ സ്‌റ്റേഷന്‍ തുടരും. കൊങ്കണ്‍ റെയില്‍വേയ്ക്കും സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയ്ക്കും ഇടയിലുള്ള ഇന്റര്‍ചേഞ്ച് പോയിന്റായി ഇത് പ്രവര്‍ത്തിക്കും.

Kerala suffers a setback from the railways, Palakkad division cut; Mangalore region moved to Mysore division

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീനയെ 'പൂട്ടി' ഫിഫ; മൂന്ന് കോടി പിഴയൊടുക്കണം; അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

വിവാഹത്തിന് ഒഴിവാക്കുന്ന മാസങ്ങള്‍ ഏതെല്ലാം?; ജ്യോതിഷപരമായ വിശ്വാസമെന്ത്?

പഞ്ചസാര 'കയ്ക്കും'; വില 60 രൂപയ്ക്ക് മുകളില്‍, 'ഇ20 പെട്രോൾ' തിരിച്ചടിയായോ?, വിശദീകരണവുമായി കേന്ദ്രം

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; ഡിവൈഎഫ്‌ഐ വേദിയിലെ നാടകത്തിന് പിന്തുണയുമായി മന്ത്രിയും ജോയ് മാത്യുവും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം