സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പ്പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശനനടപടിയുമായി ആരോഗ്യവകുപ്പ്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍..അന്‍പത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ 80 ശതമാനം കുറവുണ്ടായതായി കണക്കുകള്‍. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നെല്‍കൃഷി വിസ്തൃതിയില്‍ സ്ഥിരത കൈവരിക്കുകയോ വ്യാപിക്കുകയോ ചെയ്യുമ്പോള്‍, കേരളത്തിലെ വിസ്തൃതിയില്‍ അഭൂതപൂര്‍വമായ ഇടിവാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടായിരിക്കുന്നത്. പാലക്കാട്, ഇടുക്കി ജില്ലകളുടെ ആകെ വിസ്തൃതിക്ക് തുല്യമായിരുന്ന നെല്‍വയലുകള്‍ കാസര്‍കോട് ജില്ലയുടെ വിസ്തൃതിയേക്കാള്‍ താഴേക്ക് ചുരുങ്ങി..സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ലെങ്കിലും മഴ സാധ്യത നിലനിൽക്കുന്നു..ചെസിലെ പുതിയ ലോക ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഇന്ന് തുടക്കം. ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെയാണ് ഫിഡെ വേൾഡ് ചാംപ്യൻഷിപ്പ് പോരാട്ടം. നിലവിലെ ലോക ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷ് ഉസ്ബെക്കിസ്ഥാന്റെ ജാവോഹിര് സിന്ദ്രോവുമായി ഏറ്റുമുട്ടും. ഇരുവര്‍ക്കും പ്രായം 20 ആണെന്നതിനാല്‍ തന്നെ ഇത്തവണത്തെ ലോക കിരീടത്തിനായുള്ള പോരാട്ടം ജെന്‍സീ കരുനീക്കങ്ങളായി മാറും. ഇന്ന് രാത്രി 7.30 മുതലാണ് ആദ്യ ഗെയിം അരങ്ങേറുന്നത്..മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതിയ സംരംഭത്തിന് രൂപം നൽകും. കാലങ്ങളായി ഉപയോഗിക്കാതിരുന്ന വസ്തുക്കൾ പ്രയോജനപ്പെടുത്താൻ കഴിയും. പുതിയ പ്രണയബന്ധം ഉടലെടുക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates