കെ എം എബ്രഹാം 
Kerala

ഭരണമാറ്റത്തിന് പിന്നാലെ പടിയിറങ്ങി; കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. കെ എം എബ്രഹാം രാജിക്കത്ത് കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണിക്കാണ് പുതിയ ചുമതല.

തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫിന്റെ കിഫ്ബിയോടുള്ള സമീപനം എന്തായിരിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. കിഫ്ബി വഴിയുള്ള ഫണ്ടിന്റെ വകമാറ്റം ഉള്‍പ്പെടെ പല തരത്തിലുള്ള ആരോപണങ്ങള്‍ കിഫ്ബി സിഇഒ അടക്കമുള്ളവര്‍ക്കെതിരെ യുഡിഎഫ് നേതാക്കള്‍ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ സൂപ്പര്‍ ചീഫ് സെക്രട്ടറി ചമയുന്നു എന്ന തരത്തിലും കെ എം എബ്രഹാമിനെതിരെ ആക്ഷേപം ഉണ്ട്. അതിനിടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ് എബ്രഹാമിന്റെ രാജി.

നിലവില്‍ ഒരുലക്ഷം കോടിയില്‍പ്പരം രൂപയുടെ കിഫ്ബി പദ്ധതികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാവി എന്താകും എന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കിഫ്ബി പദ്ധതികളെ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ടതായി വരും. കിഫ്ബി വേണോ അതോ വേണ്ടെന്ന് വെക്കണോ എന്നതിനെ സംബന്ധിച്ച് അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തേക്കും.ഇതിനിടെയാണ് കെ എം എബ്രഹാമിന്റെ രാജി.

KIIFB CEO KM Abraham resigns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ താലൂക്കുകളില്‍ അവധി

ബത്തേരി-ബംഗളൂരു യാത്രയ്ക്ക് 40 കിലോമീറ്റര്‍ കുറയും; ബൈരക്കുപ്പ പാലത്തിന് കര്‍ണാടകയുടെ എന്‍ഒസി

ഇന്നും പെരുമഴ തുടരും, ഹോര്‍മൂസ് ഭാഗികമായി തുറക്കുന്നു?, ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലാദേശിന് അതൃപ്തി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റൽ വിപ്ലവം!; AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം ഇന്ന്

ഹസീനയുടെ വാര്‍ത്താസമ്മേളനം: അതൃപ്തി അറിയിച്ച് ബംഗ്ലാദേശ്, ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്